“ഏറ്റവും വിശ്വസ്തയായ സുഹൃത്ത് വഞ്ചിച്ചു”: സാന്ദ്ര തോമസിനെ മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു

ഫയല്‍ ചിത്രം

കൊച്ചി: നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസിനെ താന്‍ മര്‍ദ്ദിച്ചെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് നടനും നിര്‍മാതാവുമായ വിജയ് ബോബു. കേസ് കെട്ടിച്ചമച്ചതാണെന്നും അത് താന്‍ തെളിയിക്കുമെന്നും ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ വിജയ് പറഞ്ഞു.

“എന്റെ ഏറ്റവും വിശ്വസ്തയായ ബിസിനസ് പങ്കാളിയും ഭര്‍ത്താവും എനിക്കെതിരെ അടിസ്ഥാനരഹിതമായ കേസ് കൊടുത്തിരിക്കുകയാണ്. ഞാന്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്ന ബിസിനസ് പ്രോപ്പര്‍ട്ടി തട്ടിയെടുക്കുന്നതിനാണിത്. എനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കും”. പോസ്റ്റില്‍ വിജയ് ബാബു പറയുന്നു.

ഇന്ന് വൈകിട്ടോടെയാണ് സാന്ദ്ര തോസ് വിജയ് ബാബുവിനെതിരെ എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. വിജയ് തന്നെ ഓഫീസില്‍വെച്ച് മര്‍ദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. സാന്ദ്രയും വിജയ് ബാബുവും ചേര്‍ന്ന് ഫ്രൈഡേ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനി നടത്തിവരുകയായിരുന്നു ഇടക്ക് ഇരുവരും തമ്മില്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കം ഉണ്ടായിരുന്നു.

ഇന്ന് വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ സംസാരിക്കാനെത്തിയ സാന്ദ്ര തോമസിനെ വിജയ് ബാബുവും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് സാന്ദ്ര പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിയിലെത്തി ചികിത്സ തേടി. എളമക്കര പൊലീസ് ആശുപത്രിയിലെത്തി സാന്ദ്രയുടെ മൊഴി എടുത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top