കബാലീശ്വരന് തോക്ക് നല്‍കുന്നത് സാക്ഷാല്‍ ഡോണ്‍; ‘കബാലി’ സിനിമയില്‍ നിങ്ങള്‍ കാണാത്ത രംഗങ്ങള്‍ പുറത്ത്

കബാലി

ആരാധകരേയും പ്രേക്ഷകരേയും ത്രസിപ്പിച്ചു കൊണ്ട് 2016-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രമായിരുന്നു സൂപ്പര്‍ താരം രജനികാന്ത് പ്രധാന വേഷത്തിലെത്തിയ കബാലി. രജനി വളരെ വ്യത്യസ്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ഈ ക്ലാസ്-മാസ് എന്റര്‍ടെയിനര്‍ സംവിധാനം ചെയ്തത് പ രഞ്ജിത്താണ്.

ഇപ്പോഴിതാ തിയേറ്ററില്‍ കാണാത്ത കബാലിയിലെ ചില രംഗങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. നിര്‍മ്മാതാവായ കലൈപുലി എസ് താണുവാണ് യൂട്യൂബിലൂടെ ഈ രംഗങ്ങള്‍ പുറത്തു വിട്ടത്. സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ട രംഗങ്ങളാണ് ഇത്. അഞ്ച് രംഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

കബാലി വീണ്ടും വരുമ്പോള്‍ ഡോണ്‍ തോക്ക് നല്‍കുന്ന രംഗവും പ്രണയരംഗവും വെടിവെയ്പ്പിന്റെ രംഗവുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 100 ദിവസങ്ങള്‍ക്കു മേല്‍ തിയേറ്ററുകളില്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു കബാലി. എന്തുകൊണ്ടാണ് ഈ രംഗങ്ങള്‍ സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് എന്നത് സംബന്ധിച്ച് സൂചനകളില്ല. എങ്കിലും ദൈര്‍ഘ്യം കുറയ്ക്കാനാണ് ഈ രംഗങ്ങള്‍ ഒഴിവാക്കിയത് എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം, ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനുണ്ടാകുമെന്നാണ് സിനിമാലോകത്ത് നിന്നുള്ള വാര്‍ത്ത. കബാലി സെക്കന്‍ഡ് എന്ന പേര് കലൈപുലി എസ് താണു തന്നെ പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

വീഡിയോ 1:

വീഡിയോ 2:

വീഡിയോ 3:

വീഡിയോ 4:

വീഡിയോ 5:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top