മലയാള സിനിമയില്‍ തിരിച്ചുവരവിനൊരുങ്ങി ഗൗതമി

ഫയല്‍ ചിത്രം

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയില്‍ അഭിനയിക്കുവാനൊരുങ്ങുകയാണ് തമിഴ് താരം ഗൗതമി. മോഹന്‍ലാലിനെ നായകനാക്കി പരദേശി എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള പി ടി കുഞ്ഞുമുഹമ്മദിന്റെ ‘വിശ്വാസപൂര്‍വ്വം മന്‍സൂര്‍’ എന്ന ചിത്രത്തിലൂടൊണ് താരം തിരിച്ചുവരവിനൊരുങ്ങുന്നത്.

പ്രയാഗാ മാര്‍ട്ടിന്‍, ആനന്ദം ഫെയിം റോഷന്‍ മാതൃൂ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ഫാത്തിമ ബീവി എന്ന കഥാപാത്രമാണ് ഗൗതമി കൈകാര്യം ചെയ്യുന്നത്. മലയാള സിനിമകളായ ധ്രുവം, ഹിസ്സ് ഹൈനസ്സ് അബ്ദുള്ള, അയലത്തെ അദ്ദേഹം എന്നീ സിനിമകളില്‍ സുപ്രധാനമായ കഥാപാത്രങ്ങള്‍ ഗൗതമി കൈകാര്യം ചെയ്തിട്ടുണ്ട്. മലയാള ചിത്രം ദൃശ്യത്തിന്റെ തിമിഴ് പതിപ്പായ പാപനാശത്തിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമായ ഗൗതമി മോഹന്‍ലാല്‍ നായകനായ തെലുങ്കു ചിത്രം “മനമന്ത”യില്‍ മാസ്മരികമായ അഭിനയമാണ് കാഴ്ച്ചവെച്ചത്. ഒട്ടനവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സംവിധായകന്റെ കീഴില്‍ അഭിനയിക്കുവാന്‍ പോകുന്ന താരം തികഞ്ഞ പ്രതീക്ഷയിലാണ്.

DONT MISS
Top