നിവിന്‍ പോളി-തൃഷ ചിത്രം ഹേ ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കൊച്ചി: തെന്നിന്ത്യന്‍ നടി തൃഷ ആദ്യമായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്യാമപ്രസാദ് ചിതം ഹേ ജൂഡിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ നായകന്‍ നിവിന്‍ പോളിയാണ് ഫെയ്സ്ബുക്കിലൂടെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം മനോഹരമായ പ്രണയത്തിന്റേയും സ്വയം തിരിച്ചറിയലിന്‍റേയുമൊക്കെ കഥയാണെന്നും നിവിന്‍ ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചിട്ടുണ്ട്.

ശ്യാമപ്രസാദും നിവിന്‍ പോളിയും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഹേ ജൂഡ്. ചിത്രം മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.ശ്യാമപ്രസാദിന്റെ ഇംഗ്ലീഷ്, ഇവിടെ എന്നീ ചിത്രങ്ങളില്‍ നിവിന്‍ അഭിനയിച്ചിരുന്നു. ഇവിടെയില്‍ നിവിന്‍ പോളിയും പൃഥ്വിരാജുമായിരുന്നു നായകന്മാര്‍. മലയാളിയായ തൃഷ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ഹേ ജൂഡ്.

നേരത്തെ മമ്മൂട്ടിയുടെ വൈറ്റില്‍ തൃഷ നായികയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബോളിവുഡ് സുന്ദരി ഹുമ ഖുറേഷിയാണ് നായികയായത്. നേരത്തെ വിണ്ണൈത്താണ്ടി വരുവായാ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മലയാളി പെണ്‍കുട്ടിയായി തൃഷ പ്രേക്ഷകരുടെയടക്കം ഇഷ്ടം പിടിച്ച് പറ്റിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top