പുതുവര്‍ഷത്തില്‍ പുതുനിറങ്ങള്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്രതീകാത്മക ചിത്രം

പുനെ: മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാണ രംഗത്തെ അതികായന്‍മാരായ റോയല്‍ എന്‍ഫീല്‍ഡ്  തങ്ങളുടെ ക്ലാസിക്ക് 350 സീരിസിനായി പുതിയ മൂന്ന് നിറങ്ങള്‍ അവതരിപ്പിച്ചു. 1950-കളില്‍ ബ്രിട്ടനില്‍ നിര്‍മ്മിതമായ മോട്ടോര്‍ സൈക്കളുകളുടെ നിറങ്ങള്‍ ഉള്‍കൊണ്ട് റെഡിച്ച് റെഡ്, റെഡിച്ച് ഗ്രീന്‍, റെഡിച്ച് ബ്ലു എന്നിങ്ങനെയാണ് നിറങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.

1950-കളില്‍ റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കളുകളുകള്‍ നിര്‍മ്മിച്ച് പുറത്തിറങ്ങിയിരുന്നത് ബ്രിട്ടനിലെ ചെറുപട്ടണമായ റെഡിച്ചിലെ ഫാക്ടറികളില്‍ നിന്നായിരുന്നു. 2008-ല്‍ പുറത്തിറങ്ങിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ രൂപകല്‍പ്പന ബ്രിട്ടിഷ് മോട്ടോര്‍ സൈക്കിളുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു.

2017-ല്‍ പുറത്തിറങ്ങുന്ന മോട്ടോര്‍ സൈക്കളുകളില്‍ റെഡിച്ച് മോണോഗ്രാമും ഉള്‍പ്പെടുത്തുമെന്നും അവ ഈ ശ്രേണിയെ പ്രത്യേകള്‍ ഉള്ള ഒന്നാക്കി മാറ്റുമെന്നും ചെന്നൈ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രസിഡന്റ് രുദ്രാടെജ് സിംങ് പറഞ്ഞു.

DONT MISS
Top