കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ മോഹന്‍ലാലിന്റെ സന്ദേശവുമായി ‘ഹാപ്പി ന്യൂ ഇയര്‍’ ശ്രദ്ധേയമാവുന്നു

കൊച്ചി: നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഹ്രസ്വചിത്രം ‘ഹാപ്പി ന്യൂ ഇയര്‍’ ശ്രദ്ധേയമാവുന്നു. മോഹന്‍ലാലിന്റെ സന്ദേശമടങ്ങിയ ഹ്രസ്വചിത്രം മാധ്യമ പ്രവര്‍ത്തകനായ ടിആര്‍ രതീഷാണ് സംവിധാനം ചെയ്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, അജു വര്‍ഗീസ്, കാവ്യാ മാധവന്‍, പേളി മാണി, പ്രിയാമണി തുടങ്ങി 19 ഓളം താരങ്ങളും ഈ ഹ്രസ്വചിത്രത്തില്‍ ലാലേട്ടന് പിന്തുണയുമായി പ്രത്യക്ഷപ്പെടുന്നു.

പുതുവത്സരനാളില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്ന സന്ദേശവുമാണ് ഹാപ്പി ന്യൂ ഇയര്‍ നല്‍കുന്നത്. പതിവ് ഹ്രസ്വചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഡോക്യുമെന്ററിയുടെയും ഫിക്ഷന്റെയും സാധ്യതകള്‍ ഉപയോഗപ്പെടുത്തിയ ഡോക്യു-ഫിക്ഷന്‍ ആണ് ഹാപ്പി ന്യൂ ഇയര്‍. സഹതാപത്തിന്റെ മെഴുകുതിരി പ്രകടനങ്ങള്‍ മാത്രം പോരാ ഇരകളെ സൃഷ്ടിക്കുന്ന കൈകള്‍ ഇല്ലാതാക്കണം എന്ന് ഓര്‍മിപ്പിക്കുകയാണ് ചിത്രം.

ലിംഗ വ്യത്യാസമില്ലാതെയാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതെന്നും ബന്ധുക്കളേോ കുടുംബ സുഹൃത്തുക്കളോ കുട്ടികള്‍ക്ക് പരിചയമുള്ളവരോ ആണ് പീഡിപ്പിക്കുന്നവരില്‍ കൂടുതലെന്നും രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. നിരവധി താരങ്ങള്‍ മോഹന്‍ലാലിന് പിന്തുണയുമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top