വീണ്ടും അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍; ഉപഭോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ പുതുവര്‍ഷ സമ്മാനം

പ്രതീകാത്മക ചിത്രം

ചെന്നൈ: ഉപഭോക്താക്കള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ബിഎസ്എന്‍എല്‍. 144 രൂപയുടെ റീചാര്‍ജില്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ സാധിക്കുന്ന ഓഫറുമായിട്ടാണ് ബിഎസ്എന്‍എല്ലിന്റെ വരവ്.

പുതിയ ഓഫര്‍ പ്രകാരം ലോകല്‍,എസ്റ്റിഡി നെറ്റ്‌വര്‍ക്കുകളിലേക്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ത്താതെ വിളിക്കാം. ഇതിന് പുറമേ 300 എംബി ഡേറ്റയും ഈ പ്ലാന്‍ പ്രകാരം ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ബിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

അടുത്തിടെ 149 രൂപയുടെ ഓഫറും ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍, നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒപ്പം 300 എംബി നെറ്റ് ഡാറ്റ, എന്നിവയും ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു. 2017 മുതലാണ് ഈ ഓഫര്‍ നിലവില്‍ വരിക.

റിലയന്‍സ് ജിയോയുടെ വരവോടെയാണ് രാജ്യത്ത് ടെലികോം സേവന ദാതാക്കള്‍ തമ്മിലുള്ള ഓഫര്‍ പോര് മുറുകിയത്.

DONT MISS
Top