ട്രംപിന്റെ ചിരിയും അഖ്‌ലാക്കിന്റെ രക്തവും; 2016 ലോകവും ഇന്ത്യയും ചര്‍ച്ച ചെയ്ത പത്ത് വാര്‍ത്താ ചിത്രങ്ങള്‍


സര്‍വ പ്രവചനങ്ങളേയും തെറ്റിച്ച്‌കൊണ്ട് അമേരിക്കയില്‍ ട്രംപ് വിജയിച്ചത് മുതല്‍ സിറിയന്‍ ജനതയുടെ നിസ്സഹായത വരെ ലോകം ശ്രദ്ധിച്ച വാര്‍ത്തകളൊരുപാടുണ്ടായിരുന്നു 2016 ല്‍. പിവി സിന്ധുവിന്‍റെ ഒളിംബിക് മെഡലും ഈറോം ശര്‍മിള നിരാഹാര സമരം ഉപേക്ഷിച്ചതുമുള്‍പ്പടെ   ഇന്ത്യയിലും ഏറെ സംഭവങ്ങള്‍ ഈ വര്‍ഷം ഉണ്ടായി. അത്തരത്തില്‍ ലോകവും ഇന്ത്യയും ശ്രദ്ധിച്ച പത്ത് വാര്‍ത്താ ചിത്രങ്ങളിലൂടെ ഒരു യാത്ര.

ട്രംപിന്റെ ചിരി


ലോകത്തെ മുഴുവന്‍ ഞെട്ടിച്ചാണ് അമേരിക്കയുടെ നാല്‍പത്തിയാഞ്ചാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. തുടക്കം മുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ഡെമാക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ പിന്തള്ളിയായിരുന്നു ട്രംപ് വിജയിച്ചത്. 538 ഇലക്ടറല്‍ കോളേജുകളില്‍ 304 ഇലക്ട്രല്‍ കോളേജുകളായിരുന്നു ട്രംപ് നേടിയത്.

നിര്‍വികാരനായ ബാലന്‍


കലാപബാധിതരായ സിറിയന്‍ ജനതയുടെ നിര്‍വികാരതയുടെ നേര്‍പകര്‍പ്പായിരുന്നു ഈ ചിത്രം. ആംബുലന്‍സില്‍ രക്തവും പൊടിയും കട്ടപിടിച്ച നിലയില്‍ നിര്‍വികാരനായിരിക്കുന്ന ഒമ്രാന്‍ ദഖ്‌നിഷ് എന്ന ബാലന്റെ ചിത്രം ലോക മനസാക്ഷിയെ തന്നെ നടുക്കുന്നതായിരുന്നു. ഐഎസ് ഭീകരരും സിറിയന്‍ സംയുക്ത സേനയും തമ്മില്‍ നടക്കുന്ന പോരാട്ടത്തിനിടയില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നായിരുന്നു ഇവനെ പുറത്തെത്തിച്ചത്.

ബോള്‍ട്ടിളകാതെ ബോള്‍ട്ട്

Usain Bolt of Jamaica competes in the Men's 100m semi-final on Day 9 of the Rio 2016 Olympic Games at the Olympic Stadium on 14 August 2016 in Rio de Janeiro, Brazil.
ഒളിംബിക്‌സ് വേഗപ്പോരില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ട്രിപ്പിള്‍ സ്വര്‍ണം നേടുന്ന ആദ്യ കായിക താരമായി ജമൈക്കന്‍ ഇതിഹാസം ഉസൈന്‍ ബോള്‍ട്ട് മാറിയ വര്‍ഷമായിരുന്നു 2016. റിയോയില്‍ തന്റെ അവസാന ഒളിമ്പിക്‌സ് മത്സരത്തില്‍ കൈപ്പിടിയിലാക്കിയ 3 സ്വര്‍ണത്തോടെ പകരക്കാരനില്ലാത്ത ഇതിഹാസമായി ബോള്‍ട്ട് മാറി.

റിയോയിലെ മാലാഖമാര്‍

Abbey D'Agostino of the United States (R) is assisted by Nikki Hamblin of New Zealand after a collision during the Women's 5,000m Round 1 - Heat 2 on Day 11 of the Rio 2016 Olympic Games at the Olympic Stadium on 16 August 2016 in Rio de Janeiro, Brazil.
റിയോ ഒളിംപിക്‌സ് ട്രാക്കിലെ മാലാഖമാര്‍ എന്ന് വിശേഷിക്കപ്പെട്ട താരങ്ങളായിരുന്നു അമേരിക്കകാരിയാ അബെ അഗസ്റ്റിനും, ന്യൂസിലണ്ടുകാരിയായ നിക്കി ഹാംബ്ലിനും. 5000 മീറ്ററിന്റെ ഹീറ്റ്‌സില്‍ നിക്കിക്ക ട്രാക്കില്‍ അടിതെറ്റി. നിക്കിയെ തടഞ്ഞ് അബെയും ട്രാക്കില്‍ വീണിരുന്നെങ്കിലും ഉടന്‍ എഴുന്നേറ്റ ആബ നിക്കിയെ എഴുന്നേല്‍പ്പിച്ച് ഓട്ടം തുടര്‍ന്നു. എന്നല്‍ ഓട്ടം തുടര്‍ന്നു കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ആബെക്ക് വീഴ്ച്ചയിലെ പരിക്കിനെ തുടര്‍ന്ന് ഓടാനായില്ല. ഇത്തവണ ആബക്ക് താങ്ങായി നിക്കിയെത്തി. ഒടുവില്‍ പാടുപെട്ട് ഓട്ടം പൂര്‍ത്തിയാക്കിയ ഇരുവര്‍ക്കും ഫൈനല്‍ യോഗ്യത നല്‍കുകയും ഫെയര്‍പ്ലേ അവാര്‍ഡ് സമ്മാനിക്കാനും അധികൃതര്‍ മറന്നതുമില്ല.

മരണത്തിലേക്കുള്ള കുടിയേറ്റം

Migrants, most from Eritrea, jump into the water from a crowded wooden boat as they are helped by members of an NGO during a rescue operation in the Mediterranean sea, about 13 miles north of Sabratha, Libya, on 29 August 2016.
കലാപങ്ങള്‍ തുടര്‍ക്കഥയായ സ്വന്തം രാജ്യം വിട്ട് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറാനുള്ള ജനങ്ങളുടെ ശ്രമങ്ങളിലധികവും അവസാനിച്ചത് മരണത്തിലായിരുന്നു. ബോട്ടുകളിലേറി യൂറോപ്യന്‍ രാജ്യങ്ങളിലെത്താനുള്ള യാത്രയില്‍ മെഡിറ്റനേറിയന്‍ കടലില്‍ ബോട്ട് തകര്‍ന്ന് മരിച്ചവരുടെ വാര്‍ത്തകള്‍ വര്‍ഷത്തിലുടനീളം ഉണ്ടായി

പൊന്‍തിളക്കമുള്ള  വെള്ളിനേട്ടം


റിയോ ഒളിംപിക്‌സില്‍ ഇന്ത്യന്‍ അഭിമാനം ഉയര്‍ത്തിയ താരമാണ് പിവി സിന്ധു. ബാഡ്മിറ്റണില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയ സിന്ധു ഒളിംബിക്‌സില്‍ വെള്ളി കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയുമായി. ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്കിന്റെ പ്രകടനവും ശ്രദ്ധേയമാണ്

നിരാഹാരം അവസാനിപ്പിച്ച ഈറോം ശര്‍മിള


മണിപ്പൂരിലെ സൈനിക നിയമത്തിനെതിരെ 16 വര്‍ഷമായി നിരഹാരം നടത്തി വന്ന ഈറോശര്‍മിള നിരാഹാരം അവസാനിപ്പിച്ച വര്‍ഷമായിരുന്നു 2016. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ഈറോം ശര്‍മിളയുടെ അടുത്ത നീക്കം.

അഖ്‌ലാക്കിന്റെ് രക്തവും അസഹിഷ്ണുതയും


ബീഫ് വിവാദവും അസഹിഷ്ണുതയും ഇന്ത്യയില്‍ ഇത്രയേറെ ചര്‍ച്ചചെയ്യപ്പെടാനിടയാക്കിയ സംഭവമായിരുന്നു ഉത്തര്‍പ്രദേശുകാരനായ അഖ്‌ലാക്കിന്റെ കൊലപാതകം. പശുവിറച്ചി വീട്ടില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ അഖ്‌ലാക്കിനെ ഇഷ്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മാഞ്ചിയുടെ നടത്തം


ഭാര്യയുടെ മൃതദേഹവും ചുമന്ന് കിലോമീറ്ററുകളോളം നടക്കുന്ന മാഞ്ചിയുടെ ചിത്രം ഇപ്പോഴും നാം മറന്നിട്ടുണ്ടാവില്ല. വാഹനം വിളിക്കാന്‍ കാശില്ലാത്ത് ഒഡീഷ സ്വദേശി ഭാര്യയുടെ മൃതദേഹവും ചുമന്ന് മകളോടൊപ്പം നടക്കുന്ന ചിത്രം ലോകമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. സംഭവം അറിഞ്ഞ ബഹൈറന്‍ രാജാവ് മാഞ്ചിക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു.

ഗുജറാത്തിലെ ദലിത് പീഡനം

ഗുജറാത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കിയ സംഭവമായിരുന്നു ചത്ത പശിവിന്റെ തോലുരിഞ്ഞ ദളിതുകളെ വാഹനത്തില്‍ കെട്ടിയിട്ട മര്‍ദ്ദിച്ചത്. സംഭവം വിവാദമായതോടെ അതിന്റെ അലയൊലികള്‍ രാജ്യമൊട്ടുക്കുണ്ടായി. ജിഗ്നേഷ് മേവാനി എന്ന യുവാവ് ദലിതുകളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങള്‍ നയിക്കുകയുണ്ടായി.

DONT MISS
Top