ശബരിമല പ്രവേശനത്തിന് തൃപ്തി ദേശായി വേഷം മാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍

പത്തനംതിട്ട: തൃപ്തി ദേശായി ശബരിമലയില്‍ വേഷം മാറി എത്തിയേക്കുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേഷം മാറി തൃപ്തി ശബരിമലയില്‍ പ്രവേശനം നടത്തിയേക്കുമെന്ന രഹസ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

മകരവിളക്കിനോടനുബന്ധിച്ചുണ്ടാവുന്ന തിരക്കില്‍ തൃപ്തി സന്നിധാനത്ത് പ്രവേശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയംറിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ശബരിമലയില്‍ പഴുതടച്ച സുരക്ഷാപരിശോധന ശക്തമാക്കി. എല്ലാ ഭക്തരേയും കര്‍ശന പരിശോധനയ്ക്കു ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. കാനന പാതയിലും പുല്‍മേട്ടിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

തൃപ്തി ശബരിമല പ്രവേശനത്തിനെത്തിയാല്‍ തടയുമെന്നാണ് പൊലീസിന്റെ ഭാഗത്തു നിന്നും ലഭിക്കുന്ന വിവരം. എന്നാല്‍ കര്‍ശന പരിശോധന നടത്താന്‍ പമ്പയിലും പരിസരങ്ങളിലും ആവശ്യത്തിന് വനിതാ പൊലീസിനെ വിന്യസിക്കാത്തതും ഉദ്യോഗസ്ഥരില്‍ ആശങ്ക പരത്തുന്നു. മകരവിളക്കിനോടനുബന്ധിച്ചുള്ള തിരക്കില്‍ തൃപ്ത് വേഷം മാറിയെത്തിയാല്‍ അത് തടയുന്നത് എളുപ്പമായിരിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

അതസമയം തൃപ്തി ഇപ്പോള്‍ പൂനെയിലുണുള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തന്റെ ജീവന് ഭീഷണി ഉണ്ടെങ്കിലും ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തൃപ്തി വ്യക്തമാക്കിയിരുന്നു. ലക്ഷ്യം നിറവേറ്റാനായി സര്‍ക്കാരിന്റെ പിന്തുണ തേടുമെന്നും തൃപ്തി അറിയിച്ചു. എന്നാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് തൃപ്തിക്ക് പ്രതികൂലമായ സര്‍ക്കാര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടുള്ളത്.

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത മഹാരാഷ്ട്രയിലെ ശനിശിംഘ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചുകൊണ്ടാണ് തൃപ്തി വാര്‍ത്തകളില്‍ ഇടം നേടിയത്.

സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സമരങ്ങളിലൂടെയാണ് തൃപ്തി ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകളില്‍ ഇടം നേടിയതും. ശനി ക്ഷേത്രത്തിലെ പ്രവേശനത്തിനു പിന്നാലെയാണ് തൃപ്തി ശബരിമല പ്രവേശനമെന്ന വെല്ലുവിളിയും ഏറ്റെടുത്തത്.

DONT MISS
Top