സംസ്ഥാനത്ത് അരിക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുന്നു; മട്ട-സുരേഖ അരികൾക്ക് റെക്കോർഡ് വില

തിരുവനന്തപുരം: സംസ്ഥാനത്ത പൊതുവിപണിയില്‍ അരിവില കുതിച്ചുയരുന്നു. കഴിഞ്ഞ രാണ്ടാഴ്ചയ്ക്കിടെ അരി വിലയില്‍ പത്ത് രൂപയുടെ വര്‍ധനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റേഷന്‍ വിഹിതം വെട്ടിച്ചുരുക്കിയ സാഹചര്യത്തിലും വിപണിയിലെ അരിവില കുതിച്ചുയരുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധത്തിലുമുള്ള ഇടപെടലും നടക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ആന്ധ്രയില്‍ നിന്നുള്ള ജയ അരിയുടെ വില നിലവില്‍ നാല്‍പ്പത് രൂപയോളമാണ്. മൊത്ത വ്യാപരക്കാരില്‍ നിന്നും 35 രൂപയുള്ള അരിയുടെ വില കിലോഗ്രാമിന് 35 രൂപയില്‍ തുടങ്ങുമ്പോള്‍ ചില്ലറ വ്യാപരക്കാരിലൂടെയെത്തുമ്പോല്‍ അത് 37- 39 വരെയാണ് ആവുന്നത്. വിലകുതിച്ചുയര്‍ന്ന കഴിഞ്ഞ ഓണക്കാലത്തു പോലും അരിവില 32 രൂപയില്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചിരുന്ന അരിവിലയാണ് ഇപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നത്. വെളിച്ചെണ്ണയ്ക്കും റെക്കോര്‍ഡ് വിലയാണ വിപണിയില്‍ രേഖപ്പെടുത്തുന്നത്.

അരിക്ഷാമമെന്നാണ് ആന്ധ്രയിലെ മില്ലുടമകള്‍ അരിവില കുതിച്ചുയരുന്നതിന് പറയുന്ന കാരണം. എന്നാല്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും അരി ഉത്പാദനം കുറഞ്ഞ പശ്ചാത്തലത്തില്‍ ആന്ധ്രയിലെ മില്ലുടമകള്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്നതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top