കല്ല്യാണമുണ്ടെങ്കില്‍ ഒളിച്ചുവെയ്‌ക്കേണ്ട കാര്യമെന്ത്, വിവാഹ വാര്‍ത്തകള്‍ നിഷേധിച്ച് കോഹ്ലി

സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് ക്രിക്കറ്റ് താരം കോഹ്ലി. തന്റെയും അനുഷ്‌കയുടേയും വിവാഹ നിശ്ചയം കഴിഞ്ഞിട്ടില്ലെന്നും അത്തരത്തില്‍ ഒന്ന് ഉണ്ടായിരുന്നുവെങ്കില്‍ അത് രഹസ്യമാക്കി വയ്ക്കില്ലെന്നും കോഹ്ലി  ട്വിറ്ററിലൂടെ പ്രതികരിച്ചു.

തെറ്റായ വാര്‍ത്തകള്‍ പ്രതിരോധിക്കുന്നതിനു പകരം പ്രചരിപ്പിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ഈ ഗോസിപ്പുകളിലൂടെയാണ് ആരാധകര്‍ വിവാഹമെന്നു ആശങ്കയിലെത്തുന്നത്, എന്നാല്‍ ഈ ആശങ്കകള്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്നും കോഹ്ലി ട്വിറ്ററില്‍ കുറിച്ചു.

പുതുവത്സരദിനത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.   ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും ചടങ്ങ് എന്നും പുതുവര്‍ഷ ദിനത്തില്‍ വളരെ രഹസ്യമായി നടക്കുന്ന വിവാഹ നിശ്ചയ ചടങ്ങില്‍ ഇരു കുടുംബങ്ങളിലേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്.  എന്നാല്‍ അനുഷ്കയുടെ ഭാഗത്തു നിന്നും ഇത് സംബന്ധിച്ച പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top