മേരി പ്യാര്‍ ദേശ് വാസിയേം, പാക് ഹാക്കര്‍മാര്‍ക്ക് തിരിച്ചടിയുമായി മലയാളീസ്; പാക് വെബ്‌സൈറ്റില്‍ നിറഞ്ഞത് സലീംകുമാറും മോഹന്‍ലാലും മുതല്‍ വടുതല വരെ

കൊച്ചി: ഇന്ത്യന്‍ സൈറ്റുകള്‍ ഹാക്ക് ചെയ്ത പാക് ഹാക്കര്‍മാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി മലയാളി ഹാക്കര്‍മാര്‍. നിരവധി ഇന്ത്യന്‍ വെബ്‌സെറ്റുകളായിരുന്നു കഴിഞ്ഞ ദിവസം പാക് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അനൗദ്യോഗിക വെബ്‌സൈറ്റും ഉള്‍പ്പെട്ടിരുന്നു.

ഇതിന് മലയാളികള്‍ ഹാക്കര്‍മാര്‍ മറുപടി നല്‍കിയത് പാകിസ്താനിലെ പ്രധാന എയര്‍പോര്‍ട്ടായ സിയാല്‍കോട്ട് എയര്‍പോര്‍ട്ടിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ്. മലയാളി ഹാക്കര്‍മാരായ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സാണ് ഹാക്കിങ്ങിന് പിന്നില്‍. ഹാക്ക് ചെയ്ത് സൈറ്റില്‍ സലീം കുമാറിന്റേയും നിവിന്‍ പോളിയുടേയുമൊക്കെ ഫോട്ടോകള്‍ ഹാക്കര്‍മാര്‍ അവതരിപ്പിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു പാക് സൈറ്റ് ഹാക്ക് ചെയ്ത വിവരം പുറത്ത് വിട്ടത്.

മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്‌സൈറ്റ്കള്‍ തൊട്ടാല്‍ എന്താകും അവസ്ഥാ എന്ന് കാണിച്ചു കൊടുക്കാന്‍ ഞങ്ങള്‍ ഈ തവണ ട്രോളന്‍ മാര്‍ക്കും പൊങ്കാലാ സ്‌പെഷലിസ്റ്റ്കള്‍ക്കും അവസരം തരികയാണ്. പാകിസ്താന്‍ എയര്‍പോര്‍ട്ട് വെബ്‌സൈറ്റ് അഡ്മിന്‍ ലോഗിന്‍ ഡീറ്റെയില്‍സ് ചുവടെ കൊടുക്കുന്നു. നിങ്ങളുടെ കരുത്ത് കാണിക്കാന്‍ സമയം ആയിരിക്കുന്നു. പിന്നെ പാസ്സ്‌വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷെലിസ്റ്റകളെ ബുദ്ധിമുട്ടിക്കരുത് അവര്‍ക്കും അവസരം കൊടുക്കണം എന്നും അഭ്യാര്‍ഥിക്കുന്നുവെന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെ മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അറിയിച്ചത്. കൂടുതല്‍ വെബ്‌സൈറ്റ് അറ്റാക്കുകള്‍ ഉടന്‍ പ്രതീക്ഷിക്കുക എന്ന മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.

ഹാക്കിങ്ങിനെ തുടര്‍ന്ന് പുറത്തിറങ്ങിയ ട്രോള്‍

ഹാക്ക് ചെയ്യപ്പട്ടതോടെ പാക് വെബ്‌സൈറ്റ് മലയാളികളുടെ നേരം പോക്ക് ഇടങ്ങളായി. ചിത്രങ്ങളും വിവരങ്ങളുമൊക്കെ പലപ്പോഴായി മാറിമറിഞ്ഞു. സലീംകുമാറും വിജയരാഘവനും നിവിന്‍ പൊളിയുമൊക്കെ ചിത്രങ്ങളായി വന്നപ്പോള്‍ പാക് വിമാനത്തിന് പെരുമ്പാവൂരിലും ആലുവയിലും വടുതലയിലും ഇറങ്ങാമെന്ന വിവരങ്ങളായിരുന്നു ചിലര്‍ ചേര്‍ത്തത്. പാക് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് നിരവധി ട്രോളുകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ഹാക്കിങ്ങിനെ തുടര്‍ന്ന് സൈറ്റ് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ് നിലവില്‍.

കാശ്മീരി ചീറ്റ എന്ന ഗ്രൂപ്പായിരുന്നു കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവാളത്തിന്റെ സൈറ്റ് ഹാക്ക്‌ചെയ്തത്. തങ്ങല്‍ അപരാജിതരാണെന്നും പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വിശേഷിപ്പിച്ചായിരുന്നു ഹാക്കിങ്ങ്. ഹാക്കിങ്ങിനെ തുടര്‍ന്നുണ്ടായ താല്‍ക്കാലിക ബുദ്ധിമുട്ടുകള്‍ക്ക് ശേഷം ബുധനാഴ്ച്ച രാത്രിയോടെ സൈറ്റ് പൂര്‍വസ്ഥിതിയില്‍ എത്തിച്ചിരുന്നു.

DONT MISS
Top