‘കുഞ്ഞിന് ദാവൂദ് എന്ന പേര് നല്‍കരുത്’; ആരാധകന്റെ ഉപദേശത്തിന് ചുട്ട മറുപടി നല്‍കി ഇര്‍ഫാന്‍ പഠാന്‍

ഇര്‍ഫാന്‍ പഠാനും ഭാര്യ സഫയും

അഹമ്മദാബാദ്: ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും ഭാര്യ സഫ ബെയ്ഗിനും ആണ്‍കുഞ്ഞ് ജനിച്ചത്. ഇര്‍ഫാന്‍ തന്നെയാണ് സന്തോഷവാര്‍ത്ത ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. തന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചത്.

താരത്തിന്റെ സന്തോഷം കണ്ട് ആരാധകരും വെറുതെ ഇരുന്നില്ല. പഠാനെയും ഭാര്യയെയും ആരാധകര്‍ നവമാധ്യമങ്ങളില്‍ ആശംസ കൊണ്ട് മൂടി. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ആശംസകളുമായെത്തി.

എന്നാല്‍ കുട്ടിയുടെ പേരിടലിനെ കുറിച്ചുള്ള ഉപദേശം നല്‍കുകയായിരുന്നു ചിലര്‍. കുഞ്ഞിന് ദാവൂദ് എന്നോ യാക്കൂബ് എന്നോ പേരിടരുത്. ഈ ലോകം പരിഹാസജനകമാണെന്നാണ് ആരാധകരിലൊരാള്‍ നല്‍കിയ ഉപദേശം.

എന്നാല്‍ ഈ ഉപദേശത്തിന് ഇര്‍ഫാന്‍ നല്‍കിയ മറുപടി ഇങ്ങനെ. പേരിലൊന്നും കാര്യമില്ല. തന്റെ മകന്‍ അവന്റെ പിതാവിനെപ്പോലെയും അമ്മാനവനെപ്പോലെയും രാജ്യത്തിന്റെ അഭിമാനമായി മാറുമെന്നായിരുന്നു താരത്തിന്റെ മറുപടി. ഒടുവില്‍ ഇമ്രാന്‍ ഖാന്‍ പഠാന്‍ എന്നാണ് ഇര്‍ഫാന്‍ തന്റെ മകന് പേര് നല്‍കിയത്.

നേരത്തെ കുഞ്ഞിന്റെ പേരിനെച്ചൊല്ലി ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാനെയും കരീന കപൂറിനെയും നവമാധ്യമങ്ങള്‍ വേട്ടയാടിയിരുന്നു. സെയ്ഫ്-കരീന ദമ്പതികള്‍ ‘തയ്മൂര്‍’ എന്നാണ് കുഞ്ഞിന് പേര് നല്‍കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top