ടൈറ്റാനിക്കിലെ നായകന്‍ രമണന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിലും മാഡ് മാക്‌സിലും കുതിരവട്ടം പപ്പു; ട്രോളുകളില്‍ ട്രെന്‍ഡായി മല്ലു- ഹോളിവുഡ് റീമിക്‌സ്

കണ്ടുപിടുത്തങ്ങള്‍, രമണന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുരേന്ദ്രന്‍, പെങ്ങളുടെ മകന്‍ അങ്ങനെ ട്രോളന്‍മാര്‍ക്കിടയില്‍ ഓരോ സമയത്തും ഒരോ ട്രെന്‍ഡ് വിഷയം ഉണ്ടാവും. രാഷ്ട്രീയം, സിനിമ പോലുള്ള വിഷയങ്ങളില്‍ വാര്‍ത്തകളാണ് ഇത്തരം ട്രെന്‍ഡിനാധാരമെങ്കില്‍ മറ്റു ചില ട്രോളുകള്‍ക്ക് ഇതൊന്നും ആവശ്യമില്ല.

ആരെങ്കിലും ഒരു ട്രോള്‍ ഇറക്കിയാല്‍ പിന്നെ അത് പിന്തുടര്‍ന്ന് സമാനമായ രീതിയില്‍ നിരവധി ട്രോളുകളാണ് ഇറങ്ങുക. അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിരിക്കുന്നത് ഹോളിവുഡ് സിനിമാ പോസ്റ്ററുകളും മലയാള സിനിമയിലെ കഥാപാത്രങ്ങളേയും സംയോജിപ്പിച്ചിട്ടുള്ള ട്രോളുകളാണ്.

ടൈറ്റാനിക്കും വാരിയേഴ്‌സും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസുമൊക്കെ ഇത്തരത്തില്‍ റീമിക്‌സുകളായ് രംഗത്തെത്തിയിട്ടുണ്ട്. ടൈറ്റാനിക്ക് മലയാളത്തിലേക്ക് മാറ്റിയപ്പോള്‍ ട്രോളന്‍മാര്‍ അതിലെ നായകാനായി കൊണ്ടുവന്നത് നിത്യഹരിത ട്രോള്‍ നായകന്‍ രമണനെ തന്നെയായിരുന്നു. പഞ്ചാബി ഹൗസില്‍ ബോട്ടിന്റെ തുഞ്ചത്ത് കയറി നിന്ന് വരുന്ന രമണന്റെ ചിത്രവുമായുള്ള ഉഗ്രന്‍ ടൈറ്റാനിക്ക് പോസ്റ്ററാണ് അവര്‍ ഒരുക്കിയത്.

പ്രേമം സിനിമയായും ടൈറ്റാനിക്ക് രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ പുലിമുരുകനായി എത്തുന്നത് ലൈഫ് ഓഫ് പൈ ആണ്. വിഖ്യാത ഹോളിവുഡ് ചിത്രമായ ഗോഡ് ഫാദര്‍ മലയാളത്തിലേക്ക് എത്തുമ്പോള്‍ അനശ്വരനായ നാടക ആചാര്യന്‍ എന്‍എന്‍ പിള്ള തന്നെയാണ് നായകന്‍. മലയാളം ഗോഡ്ഫാദറിലെ അദ്ദേഹത്തിന്റെ അഭിനയം കണ്ടവര്‍ക്ക് അതില്‍ തെറ്റുപറയാനും കഴിയില്ല.

വാരിയേഴ്‌സിന് ഇന്നസെന്റിനെ നായകനാക്കിയും മഞ്ജുവാരിയറെ നായികയാക്കിയും പോസ്റ്ററുകള്‍ ഇറങ്ങിയിട്ടുണ്ട്. മഞ്ജു വാര്യറിലെ വാര്യര്‍ വാരിയേഴ്‌സ്‌ന് കരുത്തായപ്പോള്‍ ദേവാസുരത്തിലേയും രാവണപ്രഭുവിലേയും വാര്യര്‍ എന്ന കഥാപാത്രമാണ് ഇന്നസെന്റിനെ വാരിയേഴ്‌സിലെ നായകനാക്കിയത്. മാഡ്മാക്‌സിലും ദി മെക്കാനിക്കിലും സ്പീഡിലും നായകന്‍ കുതിരവട്ടം പപ്പു തന്നെ. പപ്പുവല്ലാതെ മലയാളികളുടെ ഹൃദയത്തില്‍ കുടിയേറിയ മറ്റേതു മെക്കാനിക്ക് കഥാപാത്രമാണുള്ളത്.

പാവപ്പെട്ട വീട്ടില്‍ ജനിച്ച് ദുഫായിലെത്തി പണക്കാരാനായി മാറിയ ചെറുപ്പക്കാരന്റെ കഥ പറയുന്ന സ്ലംഡോഗ് മില്യനെയറിലെ നായകന്‍ മണവാളനാണ് ( സലീം കുമാര്‍-പുലിവാല്‍ കല്യാണം). സിനിമ കടന്ന് രാഷ്ട്രീയവുമായി ട്രോള്‍ ബന്ധിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ലോകം പര്യടനം സ്ഥിരമാക്കിയ നരേന്ദ്രമോദി നായകനായത് എറൗണ്ട് ദി വേള്‍ഡ് ഇന്‍ എയ്റ്റീന്‍ ഡെയ്‌സ് എന്ന ചിത്രത്തിലാണ്.

ഇത്തരത്തില്‍ അമേരിക്കന്‍ പൈ, ഐസ് ഏജ്, ദി വാള്‍ക്ക് ബാഡ് ബോയ്‌സ് തുടങ്ങിയ ഒട്ടേറെ ഹോളിവുഡ് സിനിമകള്‍ മലയാളത്തിലെക്ക് ട്രോളന്‍മാര്‍ റീമിക്‌സ് നടത്തിയിട്ടുണ്ട്. ആരാണ് ഇത്തരം ട്രോളുകള്‍ക്ക് തുടക്കം കുറിച്ചതെന്ന് അറിയില്ലെങ്കിലും പ്രമുഖ ട്രോള്‍ ഗ്രൂപ്പുകളായ ഐസിയുവിലും ട്രോള്‍ മലയാളത്തിലും ഇത്തരം ട്രോളുകള്‍ വന്ന് നിറയുകയാണ്.

ഹോളിവുഡ് റീമിക്‌സുകള്‍ കാരണം ഗ്രൂപ്പില്‍ വഴിനടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായപ്പോള്‍ ഇത്തരം ട്രോളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അഡ്മിന്‍സ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ട്രോളുകള്‍ പങ്ക് വെക്കാന്‍ പ്രത്യേക ഇടം തന്നെ അഡ്മിന്‍സ് തയ്യാറാക്കിയിട്ടുണ്ട്. അല്ലാതെ വരുന്ന ട്രോളുകള്‍ ഡിലീറ്റ് ചെയ്യുമെന്ന മുന്നറിയിപ്പും അഡ്മിന്‍ നല്‍കിയിട്ടുണ്ട്.

ചില റീമിക്സ് ട്രോളുകള്‍

Image may contain: 4 people, text Image may contain: 2 people, beard and text Image may contain: 1 person, textDONT MISS
Top