ഇതാണ് മോനെ ഗോള്‍… ഒരു ഒന്നൊന്നര ഗോള്‍; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ അത്ഭുത ഗോള്‍ പിറന്നത് സ്‌കോര്‍പിയന്‍ കിക്കിലൂടെ


ലണ്ടന്‍: ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറെയൊന്നും ആവര്‍ത്തിക്കപ്പെട്ടിട്ടില്ലാത്ത ഒരു മനോഹര നിമിഷത്തിനായിരുന്നു ബോക്‌സിങ് ഡേയില്‍ ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-സണ്ടര്‍ലാന്റ് മത്സരം സാക്ഷ്യം വഹിച്ചത്. സണ്ടര്‍ലാന്റിന്റെ വലയില്‍ മാഞ്ചസ്റ്റര്‍ അടിച്ചു കയറ്റിയ മുന്നാം ഗോളിലൂടെയായിരുന്നു ആ അപൂര്‍വ നിമിഷം കായിക ലോകത്തിന് വീണ്ടും ദ്യശ്യമായത്.

യുണൈറ്റഡിന്റെ മൂന്നാം ഗോള്‍ കേവലമൊരു ഗോള്‍ ആയിരുന്നില്ല. ഫുടബോള്‍ ചരിത്രത്തില്‍ തന്നെ അപൂര്‍വമായ സ്‌കോര്‍പിയന്‍ കിക്ക് അല്ലെങ്കില്‍ ബാക് ഹീല്‍ ഗോള്‍ എന്ന് വിശേഷിപ്പിക്കുന്ന ഗോളായിരുന്നു യുണൈറ്റഡിനായി ഹെന്റിക് മഹിതരിയന്‍ നേടിയത്. മത്സരത്തിന്റെ 86 ആം മിനുറ്റിലായിരുന്നു ആ ഗോള്‍ പിറന്നത്.

മഹിതാരിന്‍റെ ഗോള്‍

വലത് വിങ്ങില്‍ വിങ്ങില്‍ നിന്ന് ഇബ്രാഹിമോവിച്ച് പോസ്റ്റിനു മുന്നിലുള്ള മഹിതാരിനിലേക്ക് പന്ത് നീട്ടി നല്‍കി. എന്നാല്‍ പന്ത് അല്‍പം പുറകിലായിട്ടാണ് എത്തിയത്. ഉയര്‍ന്നു വന്ന പന്തിനെ പുറംകാല്‍ കൊണ്ട് പോസ്റ്റിലോക്ക് വഴിതിരിച്ച് വിടുകയായിരുന്നു പകരക്കാരനായി ഇറങ്ങിയ മഹിതാരിന്‍.

മികച്ച 10 സ്കോര്‍പിയന്‍ കിക്ക് ഗോളുകള്‍

തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോളാണിതെന്ന് മത്സരശേഷം താരം പ്രതികരിച്ചു. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-1 ന് വിജയിച്ചു. ഇഞ്ചുറി ടൈമിലായിരുന്നു സണ്ടര്‍ലാന്റിന്റെ ആശ്വാസ ഗോള്‍ പിറന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top