ഫോണുമായി കടന്നുകളഞ്ഞ മോഷ്ടാവിനോട് ട്രക്ക് ഡ്രൈവറുടെ പ്രതികാരം! സിനിമയെ വെല്ലുന്ന സംഘട്ടനരംഗം

ബീജിംഗ്: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഓടിയ മോട്ടോര്‍ബൈക്കുകാരനെ ട്രക്ക് ഡ്രൈവര്‍ നാടകീയമായി പിടികൂടി. ചൈനയിലെ ഗ്യാംഗ്‌ദോംങ് പ്രവിശ്യയിലാണ് സംഭവം. റോഡിന് അരികിലായി വണ്ടി നിര്‍ത്തി പുറത്തു പോയതായിരുന്നു ട്രക്ക് ഡ്രൈവര്‍. വണ്ടിക്ക് അരികിലെത്തിയ മോഷ്ടാവ് സീറ്റില്‍ ഉണ്ടായിരുന്ന ഫോണ്‍ എടുക്കുകയായിരുന്നു.

ഹെല്‍മറ്റ് ധരിച്ചിരുന്ന ഇയാള്‍ തുടര്‍ന്ന് പതുക്കെ മുന്നോട്ട് നീങ്ങുകയും ബൈക്കുമായി കടന്നു കളയുകയും ചെയ്തു. തുടര്‍ന്ന് യു ടേണ്‍ എടുത്ത് തിരികെ വരവെ ട്രക്ക് ഡ്രൈവര്‍ ചാടി വീഴുകയായിരുന്നു. സിനിമാ സംഘട്ടനങ്ങളെ പോലും കവച്ചുവെക്കുന്ന രീതിയിലാണ് ട്രക്ക് ഡ്രൈവര്‍ മോഷ്ടാവിനെ കീഴടക്കിയത്.

വേഗത്തില്‍ ബൈക്ക് ഓടിച്ചു വന്ന മോഷ്ടാവിന്റെ ദേഹത്തേക്ക് ഇയാള്‍ വായുവില്‍ ഉയര്‍ന്നു ചാടി ചവുട്ടി വീഴ്ത്തി. ബൈക്കുമായി റോഡില്‍ വീണു കിടന്ന മോഷ്ടാവില്‍ നിന്നും തുടര്‍ന്ന് തന്റെ ഫോണ്‍ തിരിച്ചു വാങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

DONT MISS