ജീവിതത്തിലെ ഗീതയുടെ നിഴലിനൊപ്പം എത്താന്‍ ദംഗലിലെ പ്രകടനത്തിന് ആയില്ല; അന്ന് കോമണ്‍വെല്‍ത്തില്‍ എതിരാളിയെ മലര്‍ത്തിയടിച്ച ആ പ്രകടനം


മുംബൈ: ആമിര്‍ ഖാന്‍ നായകനായ ബോളിവുഡ് ചിത്രം ദംഗല്‍ ഈ വര്‍ഷത്തെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടുമെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച കായികസിനിമയെന്ന ടൈറ്റില്‍ ഇതിനകം നേടിക്കഴിഞ്ഞു.

ഹരിയാന സ്വദേശിയായ മഹാവീറിന്റെ മക്കളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരും ഗുസ്തിക്കാരാണ്. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് ഇവരുടെ റോളില്‍ അഭിനയിക്കുന്നത്. ഇവരുടെ ജീവിത യാത്രയാണ് സിനിമ. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ഗീതയുടെ കോമ്മണ്‍വെല്‍ത്ത് ഗെയിംസിലെ സുവര്‍ണമെഡല്‍ നേട്ടം. എന്നാല്‍ ജീവിതത്തിലെ ഗീതയുടെ യഥാര്‍ത്ഥ പ്രകടനത്തിന്റെ ഏഴയലത്ത് എത്താന്‍ സിനിമയിലെ രംഗങ്ങള്‍ക്ക് സാധിച്ചില്ല എന്നതാണ് വാസ്തവം.

2010ല്‍ തന്റെ 28ആം വയസിലാണ് ഇന്ത്യയ്ക്കായി കോമ്മണ്‍വെല്‍ത്തിന്‍ സ്വര്‍ണം നേടുന്ന ആദ്യ ഗുസ്തി താരമായി ഗീത മാറിയത്. 55 കി.ഗ്രാം ഫ്രീ സ്റ്റെയിലിലെ ഗീതയുടെ പ്രകടനം അസാമാന്യമായ മെയ്‌വഴക്കത്തോടെയായിരുന്നു. ഓസ്‌ട്രേലിയന്‍ ഗുസ്തി താരമായ എമിലി ബെന്‍സ്റ്റഡിനെ പരാജയപ്പെടുത്തിയ ആ അത്യപൂര്‍വ്വ പ്രകടനാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സഹോദരിയായ ബബിത അന്ന് 51 കി.ഗ്രാം ഫ്രീ സ്റ്റൈലില്‍ വെള്ളിമെഡലും നേടിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top