മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിത് അണ്‍ഹാപ്പി ക്രിസ്മസ്! പിടികൂടാനായി പൊലീസ് എത്തിയത് സാന്ത ക്ലോസിന്റെ വേഷത്തില്‍

വീഡിയോയില്‍ നിന്ന്

ലിമ, പെറു: ക്രിസ്മസ് പ്രമാണിച്ച് എത്തുന്ന സാന്ത ക്ലോസ് ഇങ്ങനെയൊരു എട്ടിന്റെ പണി തരുമെന്ന് അവര്‍ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല. അവര്‍ എന്ന് പറഞ്ഞാല്‍ മയക്കുമരുന്ന് കച്ചവടക്കാരാണ്. ഈ ക്രിസ്മസ് അവര്‍ നാലു പേരുടേയും ജീവിതത്തില്‍ ഒരു കറുത്ത ഓര്‍മ്മയായാണ് നിലനില്‍ക്കുക എന്ന് ഉറപ്പാണ്.

സാധാരണഗതിയില്‍ സമ്മാനങ്ങളുമായാണ് സാന്ത അപ്പൂപ്പന്‍ എത്താറ്. എന്നാല്‍ ഇവര്‍ ഒളിച്ചിരുന്ന വീട്ടില്‍ ‘പൊലീസ് സാന്ത’ എത്തിയത് വലിയൊരു ചുറ്റികയുമായായിരുന്നു. വീടിന്റെ വാതില്‍ അടിച്ചു തകര്‍ക്കാനായിരുന്നു ഈ ചുറ്റിക.

വാതില്‍ തല്ലിപ്പൊളിച്ച് അകത്തു കടന്ന സാന്തപ്പൊലീസ് വീട്ടിലുണ്ടായിരുന്നവരെ ദേഹ പരിശോധന നടത്തിയ ശേഷം വിലങ്ങു വെച്ചു. ശേഷം ജയിലിലേക്ക്. പൊലീസിന്റെ ഈ പുതിയ ‘ഓപ്പറേഷന്റെ’ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയത്. പൊലീസ് ജനങ്ങള്‍ക്ക് നല്‍കുന്ന മികച്ച ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് പൊലീസ് കേണല്‍ ജോര്‍ജ്ജ് ആംഗുലോ പറഞ്ഞു.

സാന്താ വേഷത്തിലെത്തിയ പൊലീസിന്റെ വീഡിയോ:

DONT MISS
Top