ഹോട്ടലില്‍ പട്ടിബിരിയാണി വില്‍ക്കുന്നുവെന്ന് വാട്ട്‌സ്ആപ് വാര്‍ത്ത-സത്യമെന്ത്?

പ്രതീകാത്മക ചിത്രം

ഹോട്ടലില്‍ പട്ടി ബിരിയാണി വില്‍ക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ് കണ്ടെത്തി. കള്ളക്കഥ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരു കോളെജ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. വലഭോജു ചന്ദ്രമോഹന്‍ എന്ന വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായിരിക്കുന്നത്.

നവമാധ്യമമായ വാട്ട്‌സ്ആപിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ ബിരിയാണി ഉണ്ടാക്കാന്‍ പട്ടിയിറട്ടി ഉപയോഗിക്കുന്നു എന്നായിരുന്നു വാര്‍ത്ത. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 14 ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടല്‍ റെയ്ഡ് നടത്തി സീല്‍ ചെയ്തിരുന്നു. ഹോട്ടല്‍ ഉടമ അറസ്റ്റിലാവുകയും ചെയ്തു. എന്നാല്‍ പിടിച്ചെടുത്ത ഭക്ഷണം പരിശോധിച്ചതില്‍ നിന്നും വാര്‍ത്ത തെറ്റാണെന്ന് തെളിയുകയായിരുന്നു. ഹോട്ടലുടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാര്‍ത്ത പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റിലായത്.

വാട്ട്‌സ്ആപ് വാര്‍ത്ത ചില ചാനലുകളും ഏറ്റെടുത്തിരുന്നു. തന്റെ ഫോണില്‍ വാട്ട്‌സ്ആപ് വഴി ലഭിച്ച ഫോട്ടോകള്‍ ചന്ദ്രമോഹന്‍ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തു. കൂട്ടുകാരെ ഭയപ്പെടുത്താന്‍ ചെയ്ത സംഭവം പിന്നീട് കൈവിട്ട് പോവുകയായിരുന്നു.

DONT MISS
Top