ഛത്രപതി ശിവജി സ്മാരകത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു

മുംബൈ: 3600 കോടി ചെലവിട്ട് അറബിക്കടലില്‍ നിര്‍മിക്കുന്ന ഛത്രപതി ശിവജി സ്മാരകത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. മുംബൈ തീരത്തുനിന്ന് ഒന്നരകിലോമീറ്റര്‍ അകലെയാണ് സ്മാരകം നിര്‍മിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരേ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. 2019 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

സ്മാരകം സ്മാരകം സ്ഥാപിക്കുന്ന ഭാഗത്തേക്ക് ഹോവര്‍ക്രാഫ്റ്റില്‍ എത്തിയ മോദി ജലപൂജയിലും പങ്കെടുത്തു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എന്നിവരും ചടങ്ങില്‍ പെങ്കടുത്തു.

രാജ്യത്തെ ഏറ്റവും വലിയ സ്മാരകം മാത്രമല്ല ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാരകമാണ് നിര്‍മ്മിക്കുന്നതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞു. ഇങ്ങനെയൊരു സ്മാരകത്തിന്റെ നിര്‍മാണം സാധ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.

DONT MISS
Top