‘പ്രിയ ഇവാന്‍ക, ഞാന്‍ വരച്ച ചിത്രങ്ങള്‍ ചുമരില്‍ നിന്ന് നീക്കം ചെയ്യൂ’; ട്രംപിന്റെ മകളോട് ട്രംപ് വിരുദ്ധരായ ചിത്രകാരന്‍മാരുടെ വാക്കുകള്‍

ഇവാന്‍ക ട്രംപ് (ഫയല്‍ ചിത്രം)

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ഇലക്ടറല്‍ കോളേജില്‍ വിജയം നേടിയിട്ടും അദ്ദേഹത്തിനെതിരേ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും പ്രതിഷേധം നടക്കുകയാണ്. ഇപ്പോഴിതാ ട്രംപ് വിരുദ്ധ ചേരിയിലെ ഒരു കൂട്ടം ചിത്രകാരന്‍മാരുടെ വാക്കുകളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഡൊണാള്‍ഡ് ട്രംപിന്റെ മകളായ ഇവാന്‍ക ട്രംപിനോടാണ് ഇവര്‍ തങ്ങളുടെ ആവശ്യം പറയുന്നത്.

ട്രംപ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് ഇവര്‍ ഈ ഇവാന്‍കയോട് തങ്ങളുടെ ആവശ്യം ഉന്നയിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിത്രകാരന്‍മാര്‍ വരച്ച ഇവാന്‍ക ട്രംപിന്റെ കൈവശമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ഇവാന്‍കയുടെ കുടുംബവുമായുള്ള ഏതു തരത്തിലുള്ള ബന്ധവും തങ്ങള്‍ക്ക് നാണക്കേടാണെന്നാണ് ഇവര്‍ പറയുന്നത്.

ഇവാന്‍കയോട് സംസാരിക്കുന്ന ചില പ്ലക്കാര്‍ഡുകള്‍

‘പ്രിയ ഇവാന്‍ക, ഞാന്‍ വരച്ച ചിത്രങ്ങള്‍ നിങ്ങളുടെ ചുമരുകളില്‍ നിന്ന് നീക്കം ചെയ്യൂ’ എന്നാണ് ഫിഡാഡാല്‍ഫിയയില്‍ നിന്നുള്ള അലക്‌സ് ഡകാര്‍ടെ എന്ന ചിത്രകാരന്‍ പറയുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ‘ഡിയര്‍ ഇവാന്‍ക’ (#DearIvanka) എന്ന ഹാഷ് ടാഗ് ഇവര്‍ ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞമാസം 500-ഓളം പേരാണ് ട്രംപിനെതിരായി ഇവാന്‍കയുടെ വീടിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്. ‘പ്രിയ ഇവാന്‍ക, നിന്റെ അച്ഛന്‍ ഞങ്ങളെ ഭയപ്പെടുത്തുന്നു.’, ‘പ്രിയ ഇവാന്‍ക, അമേരിക്കയിലെ മുസ്‌ലിമായ എനിക്ക് ഇവിടം സുരക്ഷിതമായി തോന്നുന്നില്ല’, എന്നിങ്ങനെ ഇത്തരത്തിലുള്ള നിരവധി മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധം നടക്കുന്നത്.

വീഡിയോ:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top