രാഷ്ട്രീയത്തില്‍ ഇന്നിംഗ്‌സ് തുറക്കാന്‍ ഹര്‍ഭജന്‍ സിംഗ്; കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്ന് സൂചന

ജലന്തര്‍: ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് നേതാക്കളുമായി ഹര്‍ഭജന്‍ ചര്‍ച്ച നടത്തിയതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജലന്തറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഹര്‍ഭജന്‍ രംഗത്തെത്തിയേക്കുമെന്നാണ് വാര്‍ത്തകള്‍.

കഴിഞ്ഞ ദിവസം നവ്‌ജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി വിട്ട സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗറും ബിജെപി അംഗത്വം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

ബിജെപി വിട്ട സിദ്ധു പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന പ്രചാരണങ്ങള്‍. എന്നാല്‍ എഎപിയുമായി ധാരണയില്‍ എത്താതെ വന്നതോടെയാണ് സിദ്ധു കോണ്‍ഗ്രസുമായി അടുക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top