സിനിമാ തര്‍ക്കം മുറുകുന്നു: പുലിമുരുകനും കട്ടപ്പനയിലെ ഋത്വിക് റോഷനും അടക്കമുള്ള ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും പിന്‍വലിക്കും

തിരുവനന്തപുരം: ക്രിസ്മസ് റിലീസുകളെ പ്രതിസന്ധിയിലാക്കിയ സിനിമാ സമരം തുടരുന്നതിനിടെ കടുത്ത തീരുമാനവുമായി വിതരണക്കാരും രംഗത്ത്. ഫെഡറേഷന്റെ തിയറ്ററുകളില്‍ നിന്നും നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കുമെന്ന് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ അറിയിച്ചു.

50-50 അനുപാതത്തില്‍ തിയറ്റര്‍ വിഹിതം നല്‍കിയില്ലെങ്കില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തീരുമാനത്തിനെതിരെയാണ് വിതരണക്കാരും രംഗത്തെത്തിയത്. ക്രിസ്മസ് റിലീസ് അനിശ്ചിതത്വത്തിലാക്കിയ ഫിലിം എക്‌സിബിറ്റേഴ്‌സിന്റെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വിതരണക്കാരുടെ സംഘടന അറിയിച്ചു. നിലവില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേമുഖം, ആനന്ദം തുടങ്ങിയ സിനിമകള്‍ ഉള്‍പ്പെടെ എ ക്ലാസ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന എല്ലാ സിനിമകളും പിന്‍വലിക്കാനാണ് അസോസിയേഷന്‍ തീരുമാനം.

നിലവില്‍ തിയറ്ററുകളില്‍ റിലീസിംഗ് ആഴ്ചയില്‍ നിര്‍മ്മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്ററുടമകള്‍ക്ക് 40 ശതമാനവും എന്ന നിരക്കിലായിരുന്നു വരുമാന വിഹിതം. മള്‍ട്ടിപ്ളെക്സുകളില്‍ 50-50 എന്ന അനുപാതത്തിലാണ് വിഹിതം പങ്കുവയ്ക്കുന്നത്. ഇതേ അനുപാതത്തില്‍ തങ്ങള്‍ക്കും വരുമാന വിഹിതം വേണമെന്നാണ് എ ക്ലാസ് തിയറ്ററുടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നിലപാട് ഇരു വിഭാഗത്തെയും വിളിച്ചു ചേര്‍ത്ത് കഴിഞ്ഞ ദിവസം മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top