നഷ്ടം 30 കോടിയിലധികം, തിയ്യറ്റര്‍ സമരം അവസാനിപ്പിക്കാന്‍ മന്ത്രിയുടെ മധ്യസ്ഥതയില്‍ നാളെ ചര്‍ച്ച

പ്രതീകാത്മക ചിത്രം

കൊച്ചി: ക്രിസ്തുമസ് റിലീസുകളെ പ്രതിസന്ധിയിലാക്കിയ സിനിമ സമരത്തിന് അവസാനമാകുമെന്ന് സൂചന. നാളെ സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്റെ മധ്യസ്ഥതയില്‍ നിര്‍മ്മാതാക്കളും വിതരണക്കാരും തിയ്യറ്ററുടമകളും തമ്മില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും. വടക്കാഞ്ചേരിയിലായിരിക്കും സംഘടനാപ്രതിനിധികളുടെ യോഗം നടക്കുക.

ഡിസംബര്‍ 16 മുതലുള്ള മലയാളം റിലീസുകള്‍ മുടങ്ങിയിരിക്കുകയാണ്. ഇത് ക്രിസ്തുമസ് റിലീസുകളേയും ബാധിക്കും. സമരം നീണ്ടുപോയാല്‍ മലയാള സിനിമരംഗത്തിന് കനത്ത നഷ്ടമാകും ഉണ്ടാവുക. ഏകദേശം 35 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് തടയണമെങ്കില്‍ ക്രിസ്തുമസ് റിലീസുകള്‍ മുടങ്ങാന്‍ പാടില്ല. അതിനാല്‍ ക്രിസ്തുമസ് റിലീസുകള്‍ നേരത്തെ തീരുമാനിച്ചിരുന്നതു പോലെ നടക്കാന്‍ തക്കതായിരിക്കും ചര്‍ച്ചയിലെ തീരുമാനം.

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്. മോഹന്‍ലാല്‍ നായകനായ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖറിനെ നായകനാക്കി സത്യന്‍ അന്തിക്കാട് തയ്യാറാക്കുന്ന ജോമോന്റെ സുവിശേഷങ്ങള്‍, ജയസൂര്യയുടെ ഫുക്രി, പൃഥിരാജിന്റെ എസ്ര എന്നിവയാണ് തിയ്യറ്റര്‍ സമരത്തില്‍ കുടുങ്ങിയ മലയാള ചിത്രങ്ങള്‍.

DONT MISS
Top