സൗദി വിധവയെ വിവാഹം ചെയ്യുന്നതിന് വേണ്ട മയക്കുമരുന്ന് പരിശോധനാ റിപ്പോര്‍ട്ട് വിദേശ പുരുഷന്മാര്‍ക്ക് മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം

Representation Image

സൗദി: സൗദി വിധവയെ വിവാഹം ചെയ്യുന്നതിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട മയക്കുമരുന്ന് പരിശോധന റിപ്പോര്‍ട്ട് വിദേശ പുരുഷന്മാര്‍ക്ക് മാത്രമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം. നിരവധി സ്വദേശികളുടെ ഇത് സംബന്ധമായ അന്വേഷണങ്ങള്‍ക്കുള്ള മറുപടയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. വിളര്‍ച്ച, ജനിതക രോഗങ്ങള്‍, എയ്ഡ്‌സ്, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്ക് പുറമെയാണ് വിദേശികള്‍ക്ക് മയക്കുമരുന്ന് അനലൈസിംഗ് പരിശോധനയും നിര്‍ബന്ധമാണ്.

വിവാഹത്തിനായുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധിത മെഡിക്കല്‍ പരിശോധനയില്‍ മയക്ക് മരുന്ന് പരിശോധന ഉള്‍പ്പെടുത്തിയത് വിദേശികള്‍ക്ക് മാത്രമാണെന്നും സ്വദേശികളെ ഈ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സൗദി ആരോഗൃ മന്ത്രാലയം ഔദ്യോഗിക വാക്താവ് മശ്അല്‍ റുബൈആന്‍ വ്യക്തമാക്കി.

സൗദി വനിതകളെ വിവാഹം ചെയ്യുവാന്‍ ഉദ്ദേശിക്കുന്നവര്‍ നിര്‍ബവന്ധമായും മയക്കുമരുന്ന് പരിശോധന അടക്കമുള്ള മെഡിക്കല്‍ പരിശോധനക്ക് വിധേയനാവണമെന്നത് കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണ്. എന്നാല്‍ ഈ നിബന്ധന വിദേശികള്‍ക്ക് മാത്രമാണെന്നും സ്വദേശികളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും മശ്അല്‍ റുബൈആന്‍ വിശദീകരിച്ചു. സ്വദേശികളുടെ വിവാഹാവശ്യാര്‍ത്ഥം നടത്തുന്ന പരിശോധനയില്‍ സിക്കിള്‍ സെല്‍ അനീമിയ എന്ന ശാസ്ത്രീയ നാമത്തിലുള്ള വിളര്‍ച്ച, ജനിതക രോഗങ്ങള്‍, എയ്ഡ്‌സ്, കരള്‍ സംബന്ധമായ രോഗങ്ങള്‍ എന്നിവ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദേശികളാണെങ്കില്‍ ഇവയ്ക്കു പുറമെ മയക്കുമരുന്ന് അനലൈസിംഗ് പരിശോധനയും നിര്‍ബന്ധമാണ്. ആരോഗ്യമന്ത്രാലയം 2004 ല്‍ ആണ് വിവാഹാവശ്യാര്‍ത്ഥം ഭര്‍ത്താവിനും ഭാര്യക്കും മെഡിക്കല്‍ പരിശോധന നിര്‍ബതന്ധമാക്കിയത്. തുടക്കത്തില്‍ വിളര്‍ച്ച, ജനിതക രോഗങ്ങള്‍ എന്നിവമാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റുള്ള പരിശോധനകള്‍ പിന്നീട് മന്ത്രാലയം ചേര്‍ക്കുകയായിരുന്നു. ‘സുരക്ഷിത വിവാഹ പദ്ധതി’ എന്നാണ് ഇപ്പോള്‍ ഈ പരിശോധനക്ക് പറയുക.

DONT MISS
Top