ഗോളടിച്ച തലയ്ക്ക് പരുക്ക്; ബാന്‍ഡേജ് കെട്ടി സെറീനോ വീണ്ടും കളിക്കളത്തില്‍

കൊച്ചി: മഞ്ഞക്കടലാരവം തീര്‍ക്കുന്ന ഗ്യാലറിയെ സാക്ഷിയാക്കി ബ്ലാസ്‌റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള കലാശപ്പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്.  അടിക്ക് തിരിച്ചടിയുമായി ഇരു ടീമുകളും മൈതാനത്ത് കൊമ്പ് കോര്‍ക്കുമ്പോള്‍ പരുക്കിനെ പോലും വക വെയ്ക്കാതെ പന്ത് തട്ടുന്ന എന്റികാ സെറീനോ പോരാട്ട വീര്യത്തിന്റെ പര്യായമായി മാറുകയാണ്. തലയില്‍ ബാന്‍ഡേജ് കെട്ടിയാണ് സെറീനോ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മുഖത്ത് നിരന്തം ഭീഷണി ഉയര്‍ത്തുന്നത്. കൊല്‍ക്കത്തയുടെ ഗോള്‍ വേട്ടക്കാരനും സെറീനോ തന്നെയാണ്.

തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളം വാണെങ്കിലും പെടുന്നനെ തന്നെ കൊല്‍ക്കത്ത മത്സരത്തിലേക്ക് തിരികെ വന്നതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലേക്ക്. ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം അടിച്ച് മത്സരം ഇഞ്ചോടിഞ്ച് പോരട്ടമായി മാറിയിരിക്കുകയാണ്.

 മുപ്പത്തേഴാം മിനിറ്റില്‍ കേരളത്തിന് ആദ്യ ഗോള്‍. കോര്‍ണര്‍ കിക്കില്‍ കേരളത്തിന്റെ ഹെഡ് മാസ്റ്റര്‍ മുഹമ്മദ് റാഫിയുടെ ഹെഡ്ഡലൂടെയാണ് ആദ്യ ഗോള്‍ പിറന്നത്. കഴിഞ്ഞ സീസണില്‍ മറ്റ് താരങ്ങളെല്ലാം പരാജയപ്പെട്ടപ്പോളും നാല് ഹെഡ്ഡര്‍ ഗോളിലൂടെ റാഫിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് ആശ്വാസം പകര്‍ന്നത്. കഴിഞ്ഞ കൊല്ലം റാഫിയുടെ നാല് ഗോളും പിറന്നത് ഹെഡ്ഡറിലൂടെയായിരുന്നു.

നാല്‍പ്പത്തി നാലാം മിനുറ്റില്‍ കേരളത്തിന് കൊല്‍ക്കത്തയുടെ മറുപടി. എന്റികാ സെറീനോ ആണ് ഗോള്‍ മടക്കിയത്. ബ്ലാസ്റ്റേഴ്‌സിനായി റാഫി ആദ്യ ഗോള്‍ നോടി ഏഴു മിനുറ്റുകള്‍ക്ക് ശേഷമാണ് സെറീനോ ഗോള്‍ മടക്കിയത്.

DONT MISS
Top