ഫ്രീകിക്കിനായി അഭിനയിച്ച ബോര്‍ജയ്ക്ക് മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ്


കൊച്ചി: മഞ്ഞക്കടലിനെ സാക്ഷിയാക്കി കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുംഐഎസ്എല്ലിന്റെ ഫൈനല്‍ പോരാട്ടത്തിന് തുടക്കം കുറിച്ചു .മത്സരത്തിലെ ആദ്യ മഞ്ഞക്കാര്‍ഡ് കൊല്‍ക്കത്തയുടെ ബോര്‍ജാ ഫെര്‍ണാണ്ടസിന്. 25ആം മിനുറ്റിലാണ് കൊല്‍ക്കത്തയുടെ ബോര്‍ജയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഫ്രീ കിക്കിനായി അഭിനയിച്ചതിനാണ് താരത്തിന് മഞ്ഞക്കാര്‍ഡ് ലഭിച്ചത്.

കൊല്‍ക്കത്തയുടെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് ഫസ്റ്റ് ടച്ചില്‍ കളിയാരംഭിച്ചപ്പോള്‍ കൊച്ചിയിലെ മഞ്ഞയില്‍ കുളിച്ച ഗ്യാലറിയിലും താരങ്ങളുടെ നെഞ്ചിടിപ്പിനും ഒരേ താളം. തുടക്കത്തില്‍ തന്നെ വീണു കിട്ടിയ രണ്ട് സുവര്‍ണ്ണാവസരം സികെ വിനീത് നഷ്ടമാക്കിയത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. തുടര്‍ മുന്നേറ്റങ്ങളുമായി മഞ്ഞപ്പട കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തേക്ക് ആഞ്ഞടിക്കുകയായിരുന്നു. ഗെളെന്നുറച്ച നീക്കവുമായി പത്താം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഗ്യാലറിയുടെ ചങ്കടിപ്പുയര്‍ത്തിയെങിലും പടിക്കല്‍ കലമുടക്കുകയായിരുന്നു. ഗോളെന്നുറച്ച നാലോളം അവസരങ്ങളാണ് ബ്ലാസ്റ്റേഴ്സ് നഷ്ടമാക്കിയത്. മഞ്ഞപ്പടയുടെ ഹെഡ് മാസ്റ്റര്‍ പരിക്കേറ്റ് മടങ്ങിയതും തിരിച്ചടിയായിരുന്നു. ബെല്‍ഫോര്‍ട്ടുമായി ചേര്‍ന്ന് നടത്തിയ മികച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു റാഫിയ്ക്ക് പരിക്കേറ്റത്. എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ പഠിച്ചാണ് കൊല്‍ക്കത്ത കളിക്കിറങ്ങിയത്. മികച്ച പാസിംഗും പ്രതിരോധവുമായി കൊല്‍ക്കത്ത കളം നിറയുകയാണ്.

ആദ്യ പതിനഞ്ച് മിനിറ്റില്‍ കൊമ്പന്മാര്‍ മുന്നേറ്റം നടത്തിയെങ്കിലും, ബ്ലാസ്റ്റേഴ്‌സിന്റെ ആവേശം ആരംഭശൂരത്വം മാത്രമായി മാറുന്നതാണ് രണ്ടാമത്തെ പതിനഞ്ച് മിനിറ്റില്‍ കൊല്‍ക്കത്തയുടെ മുന്നേറ്റമാണ് കാണുന്നത്. കേരളം ചില എണ്ണം പറഞ്ഞ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. എന്നാല്‍ കൊല്‍ക്കത്തയുടേത് കൂടുതല്‍ സന്തുലിതമായ നീക്കമായിരുന്നു. പ്രതിരോധത്തില്‍ ഉറച്ച് തന്നെയാണ് കൊല്‍ക്കത്ത കളിക്കുന്നത്.

DONT MISS
Top