ഭീകരം; കൊലയാളിത്തിമിംഗലങ്ങള്‍ സ്രാവിനെ ജീവനോടെ കൊന്ന് തിന്നുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍

വീഡിയോയില്‍ നിന്ന്

സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഈ വാര്‍ത്തയ്ക്കാധാരം. ആഴക്കടലിനു മുകളിലൂടെ പറന്ന ഒരു ആളില്ലാ വിമാനത്തിലെ ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാലിഫോര്‍ണിയയുടെ ഏതോ തീരത്തു നിന്ന് പുറപ്പെട്ട ആളില്ലാ വിമാനമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് അറിയുന്നത്.

ഒരു കൂട്ടം കൊലയാളിത്തിമിംഗലങ്ങള്‍ (Killer Whales or Orcas) കടലിലെ മറ്റേതോ ജീവിയെ പിന്‍തുടരുന്നത് കണ്ടാണ് ആളില്ലാ വിമാനം നിയന്ത്രിക്കുന്നവര്‍ ആ ഭാഗത്തേക്ക് ക്യാമറ സൂം ചെയ്തത്. ഈ ആകാശദൃശ്യം കണ്ടതോടെ ‘കൊലയാളി’കളുടെ കെണിയില്‍ പെട്ടത് ഒരു സ്രാവ് (Shark) ആണെന്ന് തിരിച്ചറിഞ്ഞു.

ഈ സ്രാവിനെ കൊലയാളിത്തിമിംഗലങ്ങള്‍ ആക്രമിച്ച് ജീവനോടെ കൊന്ന് തിന്നുതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ ഉള്ളത്. ഇതൊരു അപൂര്‍വ്വ ദൃശ്യമാണെന്നും അസാധാരണ നിരീക്ഷണമാണെന്നും കാലിഫോര്‍ണിയ വേല്‍ പ്രൊജക്ടിലെ (California Whale Projet) ഗവേഷകയായ അലീസ ഷുല്‍മെന്‍-ജാനിഗെര്‍ പറഞ്ഞു.

വീഡിയോ കാണാം:

DONT MISS