ഏഷ്യാ പസഫിക് കിരീടം നിലനിര്‍ത്താന്‍ വിജേന്ദര്‍ വീണ്ടും ഇടിക്കൂട്ടിലേക്ക്


ദില്ലി: ലോക ബോക്‌സിങ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് കിരീടം നിലനിര്‍ത്താന്‍ ഇന്ത്യന്‍ ബോക്സര്‍ വിജേന്ദര്‍ സിംഗ് വീണ്ടും ഇടിക്കൂട്ടിലേക്ക്. നാളെ നടക്കുന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ടാന്‍സാനിയയുടെ ഫ്രാന്‍സിസ് ചേക്കയാണ് വിജേന്ദറിന്റെ എതിരാളി. കഴിഞ്ഞ ജൂലൈയിലാണ് വിജേന്ദര്‍ കരിയറിലെ ആദ്യ പ്രൊഫഷണല്‍ കിരീടമായ ഏഷ്യ പസഫിക് മിഡില്‍ വെയ്റ്റ് പട്ടം നേടിയത്. നിയമപ്രകാരം ആറു മാസത്തിനുള്ളില്‍ കിരീടം നിലനിര്‍ത്തണം. മത്സരത്തില്‍ തോറ്റാല്‍ വിജേന്ദറിന് ചാമ്പ്യന്‍ പട്ടം നഷ്ടമാകും.

ആദ്യ പ്രൊഫഷണല്‍ കിരീടം നേടിയ ഡല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തിലാണ് നാളത്തേയും മത്സരം. പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ പരാജയമറിയാതെ ജൈത്രയാത്ര തുടരുകായാണ് ഒളിമ്പിക് മെഡല്‍ ജേതാവായ വിജേന്ദര്‍. കിരീടം നിലനിര്‍ത്താനായി പ്രശസ്ത ബോക്‌സിങ് പരിശീലകനായ ബ്രിട്ടണ്‍ന്റെ ജോണ്‍ ജോയ്‌സിനു കീഴില്‍ തീവ്ര പരിശീലനത്തിലാണ് വിജേന്ദര്‍.

ഓസ്‌ട്രേലിയയുടെ കെറി ഹോപ്പിനെ മലര്‍ത്തയടിച്ചായിരുന്നു വിജേന്ദര്‍ ആദ്യ കിരിടം സ്വന്തമാക്കിയത്.  പത്ത് റൗണ്ടുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തന്നേക്കാള്‍ പരിചയ സമ്പന്നനായ കെറി ഹോപ്പിനെ വിജേന്ദര്‍ അടിയറവ് പറയിച്ചത്.

DONT MISS
Top