മേളയിൽ 38 രാജ്യങ്ങള്‍, 103 വിദേശ പ്രതിനിധികള്‍, 184 ചിത്രങ്ങള്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ എത്തിയത് 38 രാജ്യങ്ങളില്‍ നിന്നായി 103 വിദേശ പ്രതിനിധികള്‍. 62 രാജ്യങ്ങളില്‍ നിന്ന് 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

ചെക്കോസ്ലോവാക്യ, ബെല്‍ജിയം, ഖസാക്കിസ്ഥാന്‍, ഇറാന്‍, ആംസ്റ്റര്‍ഡാം, ഹോങ് കോങ്, സ്വീഡന്‍, ജോര്‍ജ്ജിയ, തുര്‍ക്കി, ഈജിപ്ത്, ശ്രീലങ്ക, സൗദി അറേബ്യ, റൊമാനിയ, ഇന്തോണേഷ്യ, പ്രാഗ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ചലച്ചിത്ര പ്രതിഭകളെത്തിയത്. സിനിമാ ലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ചെക്കോസ്ലോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സലിനെ ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. ഐ.എഫ്.എഫ്.കെയില്‍ പങ്കെടുക്കാനായി കുടുംബസമേതമാണ് അദ്ദേഹം കേരളത്തിലെത്തിയത്. അവാര്‍ഡിനൊപ്പം ഐ.എഫ്.എഫ്.കെയില്‍ പങ്കുചേരാന്‍ സാധിച്ചതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.

അരവിന്ദന്‍ അനുസ്മരണ പ്രഭാഷണത്തില്‍ എത്യോപ്യന്‍ സംവിധായകനായ ഹെയിലി ഗരിമയായിരുന്നു മുഖ്യാതിഥി. ഇന്ത്യയിലെ ഏറ്റവും ജനപങ്കാളിത്തമുള്ള മേളയില്‍ പങ്കെടുക്കാനയതിലുള്ള സന്തോഷം മിക്ക വിദേശ പ്രതിനിധികളും പങ്കുവെച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top