ജോക്കറിനെ വിറപ്പിച്ച് ബാറ്റ് മാന്‍; ബാറ്റ്മാന്‍ ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി

ദി ലെഗാേ ബാറ്റ്മാന്‍ മൂവി

ലോകത്തെ ഏറ്റവും ജനപ്രിയത നേടിയ സൂപ്പര്‍ഹീറോയായ ബാറ്റ്മാന്‍ വീണ്ടുമെത്തുന്ന ചിത്രമായ ‘ദി ലെഗാേ ബാറ്റ്മാന്‍ മൂവി’യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. എതിരാളിയായ ജോക്കറിനൊപ്പം മറ്റ് ചിലരും കൂടിയുണ്ടെന്നാണ് പുതിയ ട്രെയിലര്‍ നല്‍കുന്ന സൂചന.

ബോബ് കേനും ബില്‍ ഫിന്‍ജറും ഡിസി കോമിക്‌സിനു വേണ്ടി സൃഷ്ടിച്ച ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോ കഥാപാത്രത്തെ ആധാരമാക്കി ഒരുങ്ങുന്ന ചിത്രമായ ‘ദി ലെഗാേ ബാറ്റ്മാന്‍ മൂവി’ സംവിധാനം ചെയ്യുന്നത് ക്രിസ് മക്‌കെയ് ആണ്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ചിത്രം പുറത്തിറങ്ങുക.

3ഡിയില്‍ ചിത്രീകരിച്ച അമേരിക്കന്‍ഡാനിഷ് കംപ്യൂട്ടര്‍ ആനിമേഷന്‍ ചിത്രമാണ് ആക്ഷന്‍കോമഡിസൂപ്പര്‍ ഹീറോ സിനിമയായ ദി ലെഗോ ബാറ്റ്മാന്‍ മൂവി. വില്‍ ആര്‍നെറ്റാണ് ബാറ്റ്മാന് ശബ്ദം നല്‍കിയിരിക്കുന്നത്. വില്ലനായ ജോക്കറിന് സാക് ഗലഫിനാകിസാണ് ശബ്ദം നല്‍കുക.

പതിവു പോലെ ഗോഥം നഗരത്തെ വില്ലന്‍മാരില്‍ നിന്ന് രക്ഷിക്കാനുള്ള ബാറ്റ്മാന്റെ ശ്രമം തന്നെയാണ് ചിത്രത്തിന്റെ പ്രമേയം. ജോക്കറെ നേരിടാന്‍ റോബിനും, ആല്‍ഫ്രഡുമെല്ലാമുണ്ട്. ചിത്രം നിര്‍മ്മിക്കുന്നത് വാര്‍ണര്‍ അനിമേഷന്‍ ഗ്രൂപ്പും വിതരണം ചെയ്യുന്നത് വാര്‍ണര്‍ ബ്രദേഴ്‌സ് പിക്‌ചേഴ്‌സുമാണ്.

ട്രെയിലര്‍:

DONT MISS