പേടിപ്പിക്കുന്നത് മാവോയിസ്റ്റുകളല്ല, പൊലീസും തണ്ടര്‍ബോള്‍ട്ടും; ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാവോയിസ്റ്റുകളെ പിന്തുണച്ച് കണ്ണൂരിലെ ആദിവാസി കോളനി നിവാസികള്‍

കണ്ണൂര്‍: മാവോയിസ്റ്റുകള്‍ക്കെതിരേ സര്‍ക്കാര്‍ അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുമ്പോഴും മാവോയിസ്റ്റുകളെ അനുകൂലിക്കുകയാണ് ഒരു വിഭാഗം ആദിവാസികള്‍. തങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് മാവോയിസ്റ്റുകളെന്നും അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും കണ്ണൂരിലെ വിവിധ കോളനികളിലെ ആദിവാസികള്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു. പോലീസും തണ്ടര്‍ബോള്‍ട്ടും ഉദ്യോഗസ്ഥ സംവിധാനവും തങ്ങളെ ദ്രോഹിക്കുന്നതിനാല്‍ മാവോയിസ്റ്റുകള്‍ക്ക് പ്രസക്തിയുണ്ടെന്ന നിലപാടിലാണിവര്‍.

മാവോയിസ്റ്റുകളെ പിന്തുണക്കുന്ന നിരവധി ആദിവാസികളും കോളനികളും കണ്ണൂരിന്റെ വനമേഖലകളോട് ചേര്‍ന്നുണ്ടെന്ന് കണ്ണൂരിലെ ചില ആദിവാസി കോളനികളിലൂടെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മാവോയിസ്റ്റുകള്‍ സത്യത്തിന്റെ പക്ഷത്തുനിന്ന് തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നവരാണെന്നാണ് ഇവിടങ്ങളിലെ കോളനിക്കാരുടെ അഭിപ്രായം.

മാവോയിസ്റ്റ് ഇടപെടലുണ്ടായതിനുശേഷം തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ തുടങ്ങിയെന്ന അഭിപ്രായവുമായി വൃദ്ധരായ ആദിവാസികളുള്‍പ്പെടെ രംഗത്തുവന്നു. പോലീസും തണ്ടര്‍ബോള്‍ട്ടുമാണ് തങ്ങളെ ഭയപ്പെടുത്തുന്നത്. ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ഇവര്‍ തങ്ങളെ ഉപദ്രവിക്കാറുണ്ടെന്ന് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പറയുന്നു.

DONT MISS
Top