‘വര്‍ധ’ ഇന്ന് തീരത്തെത്തും: ചെന്നൈയില്‍ ശക്തമായ കാറ്റും മഴയും

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തത്തെുടര്‍ന്ന് ദക്ഷിണ തീരത്ത് വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയയുണ്ടെന്ന മുന്നറിയിപ്പിനിടെ ചൈന്നൈയില്‍ കനത്ത കാറ്റും മഴയും. തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയിലെ ഓംഗോളിനും ചെന്നൈയിക്കും മധ്യേ ഇന്ന് വൈകീട്ടോടെ ‘വര്‍ധ’ തീരത്തെത്തും.

ശക്തമായ കാറ്റും ചെന്നൈ ഉള്‍പ്പെടെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴയും പ്രതീക്ഷിക്കാമെന്ന് ചെന്നൈ റീജനല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. ബാലചന്ദ്രന്‍ പറഞ്ഞു. ചെന്നൈ തീരത്തുനിന്ന് 660 കിലോമീറ്റര്‍ കിഴക്കായി ബംഗാള്‍ ഉള്‍ക്കടലിലാണ് അതീവ ശക്തിയുള്ള ന്യൂനമര്‍ദം രൂപപ്പെട്ടത്. മണിക്കൂറില്‍ 8090 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശുമെന്ന മുന്നറിയിപ്പിനത്തെുടര്‍ന്ന് തമിഴ്‌നാട്, ആന്ധ്ര സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ ഒരുക്കം വിലയിരുത്തി.

മണിക്കൂറില്‍ 100 കിലോമീറ്ററിനുമേല്‍ വരെ വേഗത പ്രാപിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മ പറയുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, വില്ലുപുരം ജില്ലകളില്‍ ഇന്ന് പൊതുഅവധി നല്‍കി.

പ്രകാശം ജില്ലയിലെ ഓംഗോളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആന്ധ്രയും അവധി നല്‍കി. അണ്ണാ സര്‍വകലാശാല ഇന്നും നാളെയുമായി നടത്താനിരുന്ന എല്ലാ പരീക്ഷകളും നീട്ടിവെച്ചു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ വേണ്ടിവന്നാല്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് തടഞ്ഞിട്ടുണ്ട്.

DONT MISS
Top