ഇടി ടീം വീണ്ടും ഒരുമിക്കുന്നു; ഇത്തവണ വരുന്നത് ഗ്യാങ്‌സ്റ്റര്‍ സിനിമയുമായി

ജയസൂര്യ, സാജിദ് യാഹിയ

വളരെ സൂക്ഷിച്ചാണ് ജയസൂര്യ ഈയിടെ കഥാപാത്രങ്ങളും സിനിമകളും തെരഞ്ഞെടുക്കുന്നത്. അതിന് ഉദാഹരണമാണ് മണ്‍മറിഞ്ഞ ഫുട്‌ബോള്‍ താരം വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമായ ക്യാപ്റ്റന്‍. ജയസൂര്യ പുതിയൊരു ചിത്രത്തിന് കൂടി സമ്മതം മൂളിയെന്നാണ് പുതിയ വാര്‍ത്തകള്‍. ഇടി-ഇസ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും സാജിദ് യാഹിയയും ഒരിക്കല്‍ കൂടി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ.

ഇടിയില്‍ നിന്നും വ്യത്യസ്തമായി ഒരു ഗ്യാങ്‌സ്റ്റര്‍ മൂവിയായിരിക്കും പുതിയ ചിത്രമെന്നാണ് അറിയാന്‍ കഴിയുന്നത്. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ ഡി കമ്പനി എന്ന സിനിമയിലെ ഗ്യാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്ന ഭാഗത്ത് തൃശ്ശൂരിലെ ഗൂണ്ടാനേതാവായ വരാല്‍ ജെയ്‌സണായി ജയസൂര്യ വേഷമിട്ടിരുന്നു.

സാജിദ് യാഹിയയാണ് ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്ത സ്ഥിരീകരിച്ചത്. സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇതാദ്യമായാണ് രതീഷ് വേഗ തിരക്കഥ രചിക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ സമയത്തായിരിക്കും ചിത്രീകരണം ആരംഭിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. ക്രിസ്തുമസിന് പുറത്തിറങ്ങുന്ന ഫുക്രിയാണ് ജയസൂര്യയുടെ പുതിയ ചിത്രം. ഫുക്രിയുടെ ടീസറിനും ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top