ഉപഭോക്താക്കള്‍ക്ക് വീണ്ടും ‘സര്‍പ്രൈസ്’ നല്‍കാന്‍ ജിയോ

മുംബൈ: ജിയോ ഓഫറുകള്‍ 2017 മാര്‍ച്ച് 31ന് ശേഷവും നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ ഒന്നിനാണ്, ജിയോ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിക്കൊണ്ട് റിലയന്‍സ് പ്രഖ്യാപനം നടത്തിയത്. ഹാപ്പി ന്യൂഇയര്‍ ഓഫര്‍ പ്രകാരം ജിയോ സിമ്മിന്റെ പുതിയ വരിക്കാര്‍ക്ക് ഡിസംബര്‍ നാല് മുതല്‍ മാര്‍ച്ച് 31വരെ കോളുകളും ഡാറ്റയും വീഡിയോകളും സൗജന്യമായിരിക്കും.

നിലവിലെ, ഉപഭോക്താക്കള്‍ ഹാപ്പി ന്യൂ ഇയര്‍ ഓഫറിലൂടെ സ്വാഭാവികമായും ഈ ഓഫറിലേക്ക് മാറ്റപ്പെടും. അവര്‍ക്കും മാര്‍ച്ച് 31 വരെ ഓഫറുകള്‍ ഫ്രീയാണ്. മാര്‍ച്ചിനു ശേഷം രണ്ട് മാസത്തേക്ക് കൂടി നീട്ടാനാണ് റിലയന്‍സ് ആലോചിക്കുന്നത്.

ടെലികോം രംഗത്തെ മറ്റ് മൂന്ന് പ്രമുഖ കന്പനികളായ ഐഡിയ, ബിഎസ്എന്‍എല്‍, എയര്‍ടെല്‍ എന്നിവ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചതോടെയാണ് റിലയന്‍സ് തങ്ങളുടെ ഓഫര്‍ നീട്ടുന്ന കാര്യം ആലോചിക്കുന്നത്.

ജിയോയെ വെല്ലുവിളിച്ച് ബിഎസ്എന്‍എലിന് ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താനായി പിന്നാലെ പുത്തന്‍ ഓഫറുകളുമായി എയര്‍ടെലും രംഗത്ത് വന്നിരുന്നു. 145, 345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളെയാണ് എയര്‍ടെല്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്.

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് സൗജന്യ സേവനവുമായി ജിയോ വന്നത് മുതല്‍ വോഡഫോണും, എയര്‍ടെല്ലും, ഐഡിയയുമടക്കം സ്വകാര്യ കമ്പനികളെല്ലാം നിരക്കുകള്‍ വെട്ടിക്കുറച്ചപ്പോള്‍ ബിഎസ്എന്‍എല്ലും കുറഞ്ഞ നിരക്കിലുള്ള പ്ലാനുമായി രംഗത്തെത്തിയിരുന്നു. സെപ്തംബര്‍ അഞ്ചിനാണ് നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്. ഓഫറിന് പുതിയ പേര് നല്‍കി മാര്‍ച്ച് വരെ നീട്ടുകയായിരുന്നു.

DONT MISS
Top