അപകടകാരിയായ കടുവയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിക്കുന്ന സന്ദര്‍ശകര്‍ ; ഒടുവില്‍ സംഭവിച്ചത്

സാഹസികത നിറഞ്ഞ ഫോട്ടോകള്‍ എടുക്കുക, പിന്നീട് അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക, ലൈക്കുകള്‍ വാരിക്കൂട്ടുക, ഇതൊക്കെയാണ് ന്യൂജനറേഷന്‍ പിള്ളേരുടെ ഇപ്പോഴത്തെ ഒരു ശീലം. കടുവയുടെ മുന്‍പില്‍ നിന്നും ചിത്രം എടുക്കാന്‍ ശ്രമിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ ഹിറ്റായിരിക്കുന്നത്. എന്നാല്‍ ഇതല്‍പം കടന്ന് പോയില്ലേ എന്നാണ് വീഡിയോ കണ്ടവരുടെയൊക്കെ അഭിപ്രായം.

അപകടകാരിയായ കടുവയുടെ മുന്‍പില്‍ നിന്നും ഫോട്ടോ എടുക്കാന്‍ ശ്രമിക്കുകയാണ് ചിലര്‍. ഇതിനായി ചിലര്‍ ആനയുടെ മുകളിലും. കുറച്ച് പേര്‍ ജീപ്പിലുമായി കുറ്റിക്കാടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന കടുവയ്ക്ക് നേരെ നീങ്ങുന്നു. കടുവയുടെ സമീപത്തേക്ക് കൂടുതല്‍ അടുക്കും തോറും ക്യാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദവും കേള്‍ക്കാം.

ക്യാമറ ക്ലിക്കുകളുടെ ശബ്ദം കൂടി വരുന്നതിനിടയിലാണ് പെട്ടെന്ന് അത് സംഭവിച്ചത്. വിശ്രമിക്കുകയായിരുന്ന കടുവ ചാടി എഴുന്നേറ്റ് ജീപ്പിന് നേരെ കുതിച്ചു. ആരുടെയോ ഭാഗ്യമെന്നോണം കൂടുതല്‍ ആക്രമണത്തിന് മുതിരാതെ കടുവ പിന്‍വാങ്ങി. വന്‍ ദുരന്തത്തില്‍ നിന്നാണ് ഏവരും രക്ഷപ്പെട്ടത്.

ബിട്ടു സാഗല്‍ എന്ന വ്യക്തിയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കാട്ടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന കടുവയെ ദ്രോഹിക്കുന്ന തരത്തിലുള്ള ഈ പ്രവൃത്തിക്കെതിരെ നിരവധി കമന്റുകളാണ് പോസ്റ്റിനടിയില്‍ പ്രത്യക്ഷപ്പെട്ടത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top