രാജ്യം വിട്ടാല്‍ രക്ഷപ്പെട്ടെന്ന് കരുതിയോ?; വിജയ് മല്ല്യയ്ക്ക് മുന്നറിയിപ്പുമായി ഹാക്കര്‍ സംഘം; മല്ല്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഹാക്കര്‍ സംഘം പുറത്ത് കൊണ്ട് വന്നു

വിജയ് മല്ല്യ ( ഫയല്‍ ചിത്രം)

ദില്ലി: വായ്പ തിരിച്ചടയ്ക്കാതെ വിദേശത്ത് അഭയം പ്രാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത സംഘം തന്നെയാണ് വിജയ് മല്ല്യയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.

തങ്ങള്‍ തിരിച്ചെത്തിയെന്ന് അറിയിച്ച് കൊണ്ടാണ് ലീജണ്‍ വിജയ് മല്ല്യയുടെ അക്കൗണ്ടില്‍ നിന്നും ആദ്യ സന്ദേശം അയച്ചത്. വിജയ് മല്ല്യയുടെ ബാങ്കുകളിലുള്ള സ്വത്തുവിവരങ്ങളെ കുറിച്ചും, വിവിധ അക്കൗണ്ടുകളുടെ പാസ് വേര്‍ഡ് വിവരങ്ങളും തങ്ങള്‍ക്ക് അറിയാമെന്ന് വ്യക്തമാക്കി കൊണ്ട് ലീജണ്‍ സംഘം ട്വീറ്റുകള്‍ നല്‍കിയിരുന്നു.

അതേസമയം, മല്ല്യയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്തി നല്‍കിയ ട്വീറ്റ് നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി.

വിജയ് മല്ല്യയുടെ വിവിധ അക്കൗണ്ടുകളും അതിന്റെ പാസ് വേര്ഡുകളും- ലീജണ്‍ നല്‍കിയ ട്വീറ്റ്

രാജ്യത്തെ കുറ്റവാളികളുടെ വിവരങ്ങള്‍ തങ്ങള്‍ പുറത്ത് കൊണ്ട് വരുമെന്ന് സൂചിപ്പിച്ച ലീജണ്‍ സംഘം പൊതു ജനത്തിന്റെ പിന്തുണയും ട്വീറ്റില്‍ തേടി.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും തന്റെ പേരില്‍ അജ്ഞാതന്‍ ട്വീറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്നും വിജയ് മല്ല്യ ട്വീറ്റിലൂടെ അറിയിച്ചു. അക്കൗണ്ട് ചെയ്ത ലീജണ്‍ എന്ന സംഘം തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും വിജയ് മല്ല്യ ട്വിറ്ററില്‍ കുറിച്ചു.

എസ്ബി ഐ, പിഎന്‍ബി, ഐഡിബി ഐ, ബിഒബി, അലഹബാദ് ബാങ്കുകള്‍ ഉള്‍പ്പെടെ 10 ഓളം ബാങ്കുകള്‍ക്കാണ് വിജയ് മല്ല്യ വായ്പ തിരിച്ചടക്കാനുള്ളത്. മാര്‍ച്ച് 3 ന് രാജ്യം വിട്ട മല്ല്യ നിലവില്‍ ബ്രിട്ടണിലാണ് അഭയം തേടിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top