എഴുത്തുകാരന്‍ ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന് അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും കാലടി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.പ്രദീപന്‍ പാമ്പിരിക്കുന്ന്(47) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ കഴിഞ്ഞ പത്ത് ദിവസമായി ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളെജില്‍ വെച്ച് ഇന്ന് വൈകിട്ട് എട്ട് മണിയോടെയായിരുന്നു അന്ത്യം.

കാലടി സര്‍വ്വകലാശാലയിലെ കൊയിലാണ്ടി കേന്ദ്രത്തില്‍ മലയാള വിഭാഗം അധ്യാപകനായിരുന്നു അദ്ദേഹം. ‘ശ്രീനാരായണഗുരു: പുനര്‍വായനകള്‍’, ദലിത് സൗന്ദര്യശാസ്ത്രം,’ദലിത്, സാഹിത്യം, സ്വത്വം’ എന്നിവയാണ് പ്രധാന കൃതികള്‍.

സുകുമാര്‍ അഴീക്കോട് എന്‍ഡോവ്‌മെന്റ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എന്‍ വി സ്മാരക വൈജ്ഞാനിക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഡോ. സജിത കിഴിനിപ്പുറത്ത് (കൊടുവള്ളി ഗവ. കോളജ് അധ്യാപിക). മക്കള്‍: ശ്രാവണ്‍ മാനസ്, ധ്യാന്‍ മാനസ്.

DONT MISS
Top