ജിയോ എഫക്ട് തീരുന്നില്ല; ബിഎസ്എന്‍എലിന് പിന്നാലെ ‘ബണ്‍ഡില്‍ ഓഫറുമായി’ എയര്‍ടെലും

ദില്ലി: ജിയോയുടെ എഫക്ട് തീരുന്നില്ല. ബിഎസ്എന്‍എലിന് ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താനായി പിന്നാലെ പുത്തന്‍ ഓഫറുകളുമായി എയര്‍ടെലും രംഗത്ത്. 145, 345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളെയാണ് എയര്‍ടെല്‍ ഇന്നലെ അവതരിപ്പിച്ചത്.

145 ഓഫറില്‍ എന്തൊക്കെ ലഭിക്കും-

145 രൂപാ നിരക്കില്‍ ലഭ്യമാകുന്ന ഓഫറിന്റെ ആകര്‍ഷണങ്ങളില്‍ ഒന്ന് 300 എംബിയുടെ 4ജി ഡാറ്റയാണ്. എന്നാല്‍ ഓഫറിന്റെ പ്രധാന ആകര്‍ഷണം എന്നത് സൗജന്യമായ എയര്‍ടെല്‍-ടു-എയര്‍ടെല്‍ ലോക്കല്‍-എസ്ടിഡി കോളുകളാണ്. ഇതിന് പുറമെ, ഫീച്ചര്‍ ഫോണാണ് ഉപയോക്താവിന്റേത് എങ്കില്‍ ഉപയോഗിക്കുവാനായി 50 എംബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു. ഇന്ത്യയിലുടനീളം ലഭ്യമാകുന്ന എയര്‍ടെലിന്റെ പുതിയ ഓഫറിന്റെ കാലാവധി 28 ദിവസമാണ്.

345 ഓഫറില്‍ എന്തൊക്കെ ലഭിക്കും-

ഇവിടെ 1 ജിബിയാണ് ഓഫറിന്റെ കീഴില്‍ ഉപഭോക്താവിന് ലഭിക്കുക. കൂടാതെ, എയര്‍ടെല്‍-ടു-എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനുള്ളിലുള്ള എല്ലാ ലോക്കല്‍-എസ്ടിഡി കോളുകള്‍ ഓഫറിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. മുന്‍ ഒാഫറിലേത് പോലെ, ഫീച്ചര്‍ ഉപയോക്തക്കള്‍ക്കായി 50 എംബി ഡാറ്റായും എയര്‍ടെല്‍ നല്‍കുന്നുണ്ട്.

DONT MISS
Top