തിരക്കഥാകൃത്ത് സേതു സംവിധായകനാകുന്നു;നായകന്‍ മമ്മൂട്ടി

മമ്മൂട്ടി

മമ്മൂട്ടി

പുതുമുഖ സംവിധായകന്മാര്‍ക്ക് അവസരം കൊടുക്കാന്‍ മടി കാണിക്കാത്ത നടനാണ് മമ്മൂട്ടി. സംവിധാന രംഗത്തേക്ക് പുതുതായി കടന്ന് വരുന്ന തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ ചിത്രത്തില്‍ നായകന്‍ മമ്മൂട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഒരുക്കുന്ന കുടുംബ ചിത്രത്തിലായിരിക്കും ഇരുവരും ഒരുമിക്കുക.

അതേസമയം സേതുവിന്റെ തിരക്കഥയില്‍ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ജയറാം,പ്രകാശ് രാജ്,ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന അച്ചായന്‍സിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സേതുവാണ്. ചിത്രീകരണം പൂര്‍ത്തിയായ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. പുതുമുഖം ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധാനം.

പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്റെ പുത്തന്‍പണമാണ് മറ്റൊരു മമ്മൂട്ടി ചിത്രം. ചിത്രത്തില്‍ മീശപിരിച്ച്,കാസര്‍ഗോഡുകാരനായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. പുത്തന്‍ പണത്തിന് ശേഷം ശ്യാംധറിന്റെ ചിത്രത്തിലും മമ്മൂട്ടി നായകനാകും.

DONT MISS
Top