ഇന്ത്യന്‍ ടീം ഇറങ്ങും മുമ്പ് ധോണി ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങും

എംഎസ് ധോണി

എംഎസ് ധോണി

മുംബെെ: ഇന്ത്യന്‍ ഏകദിന-ട്വന്റി-20 ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണി ഇംഗ്ലണ്ടിനെതിരായ പരിശീലനമത്സരങ്ങളില്‍ ഇന്ത്യ എയ്ക്കായി കളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ജനുവരി 15 നാണ് ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ആരംഭിക്കുക.

പരമ്പരയ്ക്ക് മുമ്പായി ഇന്ത്യ എടിമൂമായി ഇംഗ്ലണ്ട് പരിശീലനമത്സരം കളിക്കും. ജനുവരി 10,12 തിയ്യതികളിലായിരിക്കും മത്സരം അരങ്ങേറുക. മുംബൈയിലെ സിസിഐ ഗ്രൗണ്ടായിരിക്കും മത്സരവേദി. കഴിഞ്ഞ ഒക്ടോബറിലെ ന്യൂസിലാന്റിനെതിരായ പരമ്പരയ്ക്ക് ശേഷം വിശ്രമിത്തിലായിരുന്ന ധോണി 77 ദിവസങ്ങള്‍ക്ക് ശേഷം നഷ്ടപ്പെട്ട ഫോമിലേക്ക് തിരികെ എത്തുകയെന്ന ലക്ഷ്യവുമായായിരിക്കും ഇംഗ്ലണ്ടിനെതിരെ ഇറങ്ങുക.

ടീമില്‍ നിന്നും വിട്ടു നിന്ന സമയത്ത് ജാര്‍ഗണ്ഡ് രഞ്ജി ടീമിനൊപ്പം ധോണി പരിശീലനം തുടര്‍ന്നിരുന്നു. രഞ്ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടിലേക്ക് ടീം യോഗ്യത നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ടീമിനൊപ്പം പരിശീലനം നടത്തുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ജെഎസ്‌സിഎ സെക്രട്ടറി രാജേഷ് വര്‍മ്മ വ്യക്തമാക്കിയിരുന്നു.

DONT MISS
Top