ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; ജാഗ്രതയോടെ കേന്ദ്ര സേനയും പൊലീസും

shabarimala
ശബരിമല: ജയലളിത മരിച്ചതിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള അതിര്‍ത്തിയിലും ശബരിമലയിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സന്നിധാനത്തെ ആഴിക്ക് ചുറ്റും വടം കെട്ടിതിരിച്ചതായാണ് വിവരങ്ങള്‍. കേന്ദ്രസേനയും പൊലീസും അതീവ ജാഗ്രതയോടെയാണ് സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ധാരാളമായി എത്തുന്നതിനാലാണ് ശബരിമലയില്‍ സുരക്ഷ ശക്തമാക്കിയത്.

DONT MISS
Top