വൈറസ് ബാധ:കോന്നി ആനത്താവളത്തിലെ കുട്ടിയാന ചരിഞ്ഞു

aana

ചരിഞ്ഞ അമ്മുവെന്ന കുട്ടിയാന (ഫയല്‍ചിത്രം)

പത്തനംതിട്ട: കുറുമ്പും കുസൃതിയുമായി കോന്നി ആനത്താവളത്തിലെ അമ്മു ഇനിയില്ല. വൈറസ് ബാധയെ തുടര്‍ന്നാണ് ഒരു വര്‍ഷവും രണ്ട് മാസവും പ്രായമായ അമ്മുവെന്ന കുട്ടിയാന ചരിഞ്ഞത്. 2015 ഒക്ടോബര്‍ 14-ന് നിലമ്പൂരില്‍ നിന്നാണ് കുട്ടിയാനയെ കോന്നി ആനത്താവളത്തിലെത്തിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെ നാളുകളായി കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കുട്ടിയാന ചരിഞ്ഞത്.

കുറുമ്പും കുസൃതികളുമായി കോന്നി ആനത്താവളത്തിലെത്തുന്ന വര്‍ക്ക് പ്രിയങ്കരിയായിരുന്നു അമ്മുവെന്ന കുട്ടിയാന. ഇനി രണ്ടു കുട്ടിയാനകളാണ് കോന്നി ആനത്താവളത്തിലുള്ളത്. ഏഴ് മാസം മുമ്പ് വൈറസ് ബാധയെ തുടര്‍ന്ന് ഒരു കുട്ടിയാന കോന്നി ആനത്താവളത്തില്‍ ചരിഞ്ഞിരുന്നു.

DONT MISS
Top