‘ലുക്ക് മാന്‍, അലി ഫുക്രി’; ജയസൂര്യയുടെ ഫുക്രി ടീസര്‍

fukri

ചിത്രത്തില്‍ നിന്ന്

ജയസൂര്യ നായകനായ ബിഗ് ബജറ്റ് ചിത്രം ഫുക്രിയുടെ ആദ്യ ടീസര്‍ പുറത്തു വന്നു. ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണിത്.സംവിധായകന്‍ സിദ്ദിഖും നായകനായ ജയസൂര്യയും ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്. കോമഡിക്ക് പ്രാധാന്യം നല്‍കിയൊരുക്കിയിരിക്കുന്ന ഈ ചിത്രം ജയസൂര്യയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

പ്രയാഗ മാര്‍ട്ടിനും അനു സിത്താരയുമാണ് ചിത്രത്തിലെ നായികമാര്‍. ലാല്‍, സിദ്ദിഖ്, ഭഗത് മാനുവേല്‍, ജോജു ജോര്‍ജ്, ജനാര്‍ദ്ദനന്‍, കെപിഎസി ലളിത, തെസ്‌നി ഖാന്‍, സീമാ ജി നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.എസ് ടാക്കീസും വൈശാഖ് രാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 23-ന് ചിത്രം തീയറ്ററുകളിലെത്തും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top