കല്യാണത്തിന് പിന്നാലെ യുവിയുടെ വിവാഹ ട്രെയിലറും നവമാധ്യമങ്ങളില്‍ ഹിറ്റ്(വീഡിയോ)

yvrj

ചണ്ഡീഗഡ്: ക്രിക്കറ്റ് ലോകം വന്‍ ആഘോഷമാക്കിയ യുവരാജ് സിംഗ്-ഹേസല്‍ കീച്ച് വിവാഹത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പത്തു ദിവസം നീളുന്ന വിവാഹ ചടങ്ങുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് വിവാഹത്തിന്റെ മനോഹര കാഴ്ചകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചണ്ഡീഗഡിലെ ഗുരുദ്വാരയില്‍ വെച്ചാണ് സിഖ് ആചാര പ്രകാരം ഇരുവരും വിവാഹിതരായത്. ശേഷം ഹിന്ദു ആചാരപ്രകാരം ഗോവയില്‍ വെച്ചും വിവാഹം നടന്നു. ക്രിക്കറ്റ് ലോകത്തെ പ്രമുഖരടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഗോവയിലെ ബീച്ചില്‍ വെച്ച് നടന്ന വിവാഹ ആഘോഷങ്ങളാണ് പ്രധാനമായും ട്രെയിലറില്‍ ഉള്ളത്. ബസാര്‍ പ്രൈസ് ഇന്ത്യയാണ് ഈ മനോഹര ട്രെയിലര്‍ തയ്യാറാക്കിയിരിക്കുന്നത്. ട്രെയിലറിന്  വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

യുവിയുടെയും ബ്രിട്ടീഷ് മോഡലും നടിയുമായ ഹേസല്‍ കീച്ചിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമംഗങ്ങളും എത്തിയിരുന്നു. കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ മുതല്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയും മുഴുവന്‍ ടീമംഗങ്ങളും സംഗീതില്‍ പങ്കെടുത്തു. പരമ്പരാഗത വസ്ത്രമണിഞ്ഞാണ് നായകന്‍ വിരാട് ചടങ്ങിന് എത്തിയത്. ഫോര്‍മല്‍ വസ്ത്രമണിഞ്ഞായിരുന്നു രഹാനെയും ഇശാന്തുമെത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുറമെ ബോളിവുഡ് താരങ്ങളുടെ സാന്നിധ്യം കൊണ്ടും ചടങ്ങ് താരനിബിഡമായി.

DONT MISS
Top