വരനും അതിഥികള്‍ക്കും വരവേല്‍പ്പ് മൈസൂര്‍ കൊട്ടാരത്തില്‍; കതിര്‍മണ്ഡപം അക്ഷര്‍ധാം മാതൃകയില്‍, വിവാഹ മാമാങ്കത്തിന് ഒരുങ്ങി തലസ്ഥാനനഗരി

marriage-1

തിരുവനന്തപുരം: പ്രമുഖ വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘയും മുന്‍ റവന്യൂവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അടൂര്‍ പ്രകാശ് എംഎല്‍എയുടേയും മകന്‍ അജയ്‌ കൃഷ്ണനും തമ്മിലുള്ള വിവാഹം ഇന്ന് തലസ്ഥാന നഗരിയില്‍ നടക്കും. ഇന്ന് രാവിലെ ഇരുവരുടേയും താലികെട്ട് നടന്നു. വെണ്‍പാലവട്ടം ക്ഷേത്രത്തില്‍ വെച്ച് നടന്ന ചടങ്ങുകളില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. വൈകിട്ട് ആറ് മണിക്ക് രാജധാനി ഗാര്‍ഡന്‍സില്‍ വെച്ചാണ് വിരുന്നു സല്‍ക്കാരം.

തമിഴ്‌നാട്ടില്‍ ജയലളിതയ്ക്കു പകരം മുഖ്യമന്ത്രിയുടെ ചുമതല വഹിക്കുന്ന പനീര്‍ സെല്‍വമുള്‍പ്പെടെയുള്ള വിവിഐപികളും സംസ്ഥാന മന്ത്രിമാരക്കമുള്ള നൂറുകണക്കിന് വിഐപിമാരുമാണ് വൈകിട്ട് ആറ് മണിയോടെ ആരംഭിക്കുന്ന വിവാഹ ചടങ്ങിലും തുടര്‍ന്നുള്ള വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കുക. 20000-ഓളം പേര്‍ വിവാഹചടങ്ങുകള്‍ക്ക് എത്തുമെന്നാണ് സൂചന.

biju-ramesh-daughter-marriage

തലസ്ഥാന നഗരി ഇന്നോളം കണ്ടിട്ടില്ലാത്ത തയ്യാറെടുപ്പുകളാണ് വിവാഹത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി സജ്ജീകരിക്കുന്ന ഷൂട്ടിംഗ് സെറ്റുകള്‍ക്കു സമാനമായി 80,000 സ്‌ക്വയര്‍ ഫീറ്റിലാണ് വിവാഹവേദി സജ്ജീകരിക്കുന്നത്. ദില്ലിയിലെ അക്ഷര്‍ധാം ക്ഷേത്രത്തിന്റെ തനിപകര്‍പ്പെന്നോണമാണ് വിവാഹ വേദി ഒരുക്കിയിരിക്കുന്നത്. 120 അടി നീളവും 50 അടി പൊക്കവുമാണ് ഈ വിവാഹ വേദിക്കുള്ളത്.

കൊത്തുപണികളടങ്ങി തൂണുകള്‍ കൊണ്ട് അലങ്കരിച്ച പ്രവേശനകവാടവും വിശാലമായ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയവും വിശാലമായ നടപ്പാതയുമെല്ലാം അടങ്ങുന്നതാണ് വിവാഹ പന്തല്‍. മൈസൂര്‍ കൊട്ടാരത്തിന്റെ മാതൃകയിലാണ് പ്രവേശന കവാടം ഒരുക്കുന്നത്.

biju-ramesh-marriage-1 marriage-3

കഴിഞ്ഞ ഒരു മാസം കൊണ്ടാണ് അഞ്ഞൂറോളം തൊഴിലാളികള്‍ ചേര്‍ന്ന് വിവാഹവേദിയുടെ പണി പൂര്‍ത്തീകരിച്ചത്. സിനിമകലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവര്‍ ചേര്‍ന്നാണ് വിവാഹ പന്തല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ആറായിരം പേര്‍ക്ക് ഒരുമിച്ച് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് അതിഥികള്‍ക്കുള്ള വിവാഹ പന്തലിന്റെ സജ്ജീകരണം. നൂറിലധികം വിഭവങ്ങളുള്‍പ്പെടെയുള്ള വിഭവസമൃദ്ധമായ വിവാഹ സല്‍ക്കാരത്തിനു പിന്നില്‍ ബിജു രമേശിന്റെ തന്നെ രാജധാനി ഇവന്റ് മാനേജ്‌മെന്റ് സംഘമാണ്. തത്സമയം ഭക്ഷണം പാകം ചെയ്തു വിളമ്പുന്നതിനായി ജര്‍മ്മനിയില്‍ നിന്നുള്ള പ്രത്യേക സംഘവും എത്തും.

ഗായിക ശ്വേതാ മോഹന്റെ നേതൃത്തിലുള്ള സഘത്തിന്റെ ഗാനമേളയും ബെന്നറ്റ് ആന്റ് ദി ബാന്‍ഡിന്റെ മ്യൂസിക് ഫ്യൂഷനുള്‍പ്പെടെ വലിയ കലാപരിപാടികളും വിവാഹ വിരുന്നിനോട് അനുബന്ധിച്ച് നടത്തും. വിവാഹത്തിനെത്തുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും പാര്‍ക്കിംഗ് പ്രശ്‌നം നേരിടുന്നവര്‍ക്കായി ഇവന്റ് മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

marriage-9 biju-ramesh-marriage-2

നോട്ടു ക്ഷാമമോ കറന്‍സി ദുരിതമോ ഇവരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിനു രൂപ ചെലവഴിച്ചു നടത്തുന്ന കല്യാണത്തിന്റെ പന്തല്‍ ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായതെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു.

DONT MISS
Top