സേതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു; ഇക്കുറി അന്വേഷണം കേരളത്തിന് പുറത്ത്

cbi

കൊച്ചി: മലയാളത്തിലെ സിബിഐ കഥാപാത്രങ്ങളുടെ പര്യായമായ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു. സിബിഐ പരമ്പരയിലെ അഞ്ചാം ഭാഗമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. കെ മധു- എസ് എന്‍ സ്വാമി കൂട്ടുകെട്ടില്‍ തന്നെയാണ് പുതിയ ചിത്രവും ഒരുങ്ങുന്നത്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുതിയ ചിത്രത്തില്‍ കേരളത്തിന് പുറത്തുള്ള കേസായിരിക്കും സേതുരാമയ്യര്‍ അന്വേഷിക്കുക.

സേതുരാമയ്യരുടെ അഞ്ചാം ഭാഗം പുറത്തിറങ്ങുന്നതായുള്ള വാര്‍ത്തകള്‍ നേരത്തേയും ഉണ്ടായിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് സ്ഥിതീകരണം ഉണ്ടായിരുന്നില്ല. ഇതിനിടയില്‍ അഞ്ചാം പതിപ്പില്‍ സുരേഷ് ഗോപിയായിരിക്കും നായകനെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. ഇതിനിടെയാണ് എസ് എന്‍ സ്വാമിയും കെ മധുവും വെള്ളിയാഴ്ച മമ്മൂട്ടിയെ കാണുന്നത്. എറണാകുളത്തിന് പുറമെ ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ രഞ്ജി പണിക്കറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

സിബിഐ സിനിമകളിലെ സ്ഥിരം കൂട്ടുകെട്ടായ മുകേഷ് പുതിയ പതിപ്പിലും ഉണ്ടാകുമെന്ന സൂചനയുണ്ടാകുമ്പോള്‍ ജഗതിയുടെ കഥാപാത്രം ആരായിരിക്കും ചെയ്യുക എന്ന് വ്യക്തമല്ല. രഞ്ജിത്തിന്റെ പുത്തന്‍ പണത്തിന്റേയും ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റേയും തിരക്കുകളുള്ളതിനാല്‍ പ്രത്യേക ഡേറ്റുകളാണ് സേതുരാമയ്യര്‍ക്കായി മമ്മൂട്ടി നീക്കി വെക്കുക്ക.

1988-ലാണ് എസ് എന്‍ സ്വാമി- കെ മധു കൂട്ടുകെട്ടിലെ ആദ്യ സിബിഐ സിനിമയായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങുന്നത്. ഇതിന്റെ തുടര്‍ച്ചയായി 1989-ല്‍ ജാഗ്രതയും 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top