തൃത്താലയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി ചെങ്കല്‍ ക്വാറി മാഫിയയുടെ വിളയാട്ടം; പ്രദേശത്ത് രൂക്ഷ വരള്‍ച്ച

chnkal

പാലക്കാട്: സര്‍ക്കാരിന്റെ എല്ലാ നിബന്ധനകളും കാറ്റില്‍പറത്തി തൃത്താലയില്‍ ചെങ്കല്‍ ക്വാറി മാഫിയ വിലസുന്നു. നാട്ടുകാരായ തൊഴിലാളികള്‍ക്ക് ക്വാറികളില്‍ ജോലി നല്‍കിയാണ് നടക്കുന്നത്. അധികാരികളുടെ ഒത്താശയോടെയുള്ള ഖനനം മൂലം പ്രദേശം രൂക്ഷമായ വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.

തുരന്ന് തുരന്ന് പാതാളം വരെ കാണാമെന്നതാണ് മലമക്കാവിന്റെ ഇപ്പോഴത്തെ അവസ്ഥ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെറിയ സ്ഥലങ്ങളില്‍ തുടങ്ങിയ ചെങ്കല്‍ ഖനനം ഇന്ന് ഒരു നാടിനെ മുഴുവന്‍ ഭീതിയിലാഴ്ത്തുകയാണ്. വള്ളുവനാടന്‍ സംസ്‌കാരത്തെ അടയാളപ്പെടുത്തിയ കുന്നുകളെല്ലാം മാഫിയ പൂര്‍ണ്ണമായും ഇല്ലാതാക്കി കഴിഞ്ഞു. മലമക്കാവ് ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ ചരിത്രസ്മാരകങ്ങളായി കണക്കാക്കാവുന്ന 260ഓളം ഏക്കറാണ് മാഫിയ കല്ലുകളാക്കി മാറ്റിയത്.

കേവലം സെന്റുകളില്‍മാത്രം ഖനനം നടത്താനുള്ള അനുമതി സമ്പാദിച്ചാണ് ഈ മല തുരക്കല്‍. അധികാരികളുടെ ഒത്താശയും തൊഴിലിന്റെ പേരില്‍ നാട്ടുകാര്‍ക്കിടയിലെ ഭിന്നിപ്പും മുതലെടുത്താണ് മറുനാട്ടുകാര്‍ ഒരു നാടിന്റെ പൈതൃക സമ്പത്ത് മുഴുവന്‍ കൊള്ളയടിക്കുന്നത്.

വേനലെത്തും മുന്‍പ തന്നെ വരള്‍ച്ചയുടെ വരവ് കിണറുകളടക്കം പ്രദേശത്തെ മിക്ക ജലാശയങ്ങളും അറിയിച്ച് തുടങ്ങിയിട്ടുണ്ട്. ഖനനത്തിന്റെ രൂക്ഷത പരിശോധിക്കേണ്ട ജിയോളജി വകുപ്പാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

DONT MISS
Top