ഇംഗ്ലണ്ടില്‍ സിറ്റിയെ വീഴ്ത്തി ചെല്‍സി; ജര്‍മനിയില്‍ ബയേണ്‍ ഒന്നാമത്

city
ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിയെ അവരുടെ തട്ടകത്തില്‍ പരാജയപ്പെടുത്തി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ കുതിപ്പ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ചെല്‍സി സിറ്റിക്കെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് സിറ്റിയായിരുന്നു. ബോള്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കാഹിലിന്റെ സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തിലാണ് ഇടവേളക്ക് പിരിയും മുമ്പ് സിറ്റി മുന്നിലെത്തിയത്.

ഇടവേളക്ക് ശേശം നിരവധി തവണ സിറ്റി ചെല്‍സി ഗോള്‍മുഖത്ത് ആക്രമണങ്ങള്‍ അഴിച്ച് വിട്ടു. എന്നാല്‍ 60 ആം മിനിറ്റില്‍ കോസ്റ്റ് ചെല്‍സിയെ മുന്നിലെത്തിച്ചു. പിന്നീട് 70 ആം മിനിറ്റില്‍ വില്ല്യനും 90 ആം മിനിറ്റില്‍ ഹസാദ് ചെല്‍സിയുടെ ലീഡുയര്‍ത്തി. നിലവില്‍ പോയിന്റ് പട്ടികയില്‍ ചെല്‍സി ഒന്നാമതും സിറ്റി നാലാം സ്ഥാനത്തുമാണ്.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ടോട്ടനം 5-0 ത്തിന് സ്വാന്‍സീ സിറ്റയേയും സണ്ടര്‍ലാന്റ് ലെസ്റ്റര്‍ സിറ്റിയെ 2-1 നും തകര്‍ക്കുകയും ചെയ്തു. ജര്‍മനിയിലെ ബുണ്ടസ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ മെയ്ന്‍സിനെ 3-1 ന് പരാജയപ്പെടുത്തിയാണ് മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തേക്ക് കയറിയത്. ഒന്നാമതുള്ള ലെയ്പ്‌സിഗിനെ ബയര്‍ലെവര്‍കൂസ് സമനിലയില്‍ തളച്ചതും ബയേണിന് അനുകൂലമായി.

ചെല്‍സി-സിറ്റി മത്സരത്തിലെ പ്രസക്ത ഭാഗങ്ങള്‍

DONT MISS
Top