രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു

rajani

രജനീകാന്ത് ( ഫയല്‍ ചിത്രം )

ചെന്നൈ : സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് ചിത്രീകരണത്തിനിടെ പരിക്കേറ്റു. ഷങ്കറിന്റെ പുതിയ ചിത്രമായ 2.0 ന്റെ ഷൂട്ടിംഗിനിടെയാണ് രജനിയുടെ വലതുകാല്‍മുട്ടിന് പരിക്കേറ്റത്.

ഷൂട്ടിംഗിനിടെയുണ്ടായ വീഴ്ചയിലാണ് രജനീകാന്തിന് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ അദ്ദേഹത്തെ തൊട്ടടുത്തുള്ള കേളമ്പക്കം ചെട്ടിനാട് ഹോസ്പിറ്റലിലെത്തിച്ചു. പരിക്ക് ഗുരുതരമല്ലെന്നും, പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രജനീകാന്ത് മടങ്ങിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു.

2-0
ഷങ്കര്‍ അണിയിച്ചൊരുക്കിയ ബ്ലോക്ബസ്റ്റര്‍ രജനി ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. രജനീകാന്തിന്റെ പ്രതിനായകനായി ബോളിവുഡ് താരം അക്ഷയ് കുമാറാണ് രംഗത്തെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അക്ഷയ് കുമാര്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത്. തിന്മയുടെ പുതിയമുഖം എന്നാണ് പുതിയ വേഷത്തെ അക്ഷയ് കുമാര്‍ വിശേഷിപ്പിച്ചത്. എമി ജാക്‌സണാണ് നായിക.

400 കോടി രൂപ മുതല്‍മുടക്കിലിറങ്ങുന്ന ചിത്രത്തിന്റെ സംഗീതം എ ആര്‍ റഹ്മാനാണ്.
പേള്‍ ഹാര്‍ബര്‍, ട്രാന്‍സ്‌ഫോമേഴ്‌സ്, ഡൈ ഹാര്‍ഡ് തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റന്‍ഡ് കൊറിയോഗ്രാഫറായിരുന്ന കെന്നി ബാറ്റ്‌സാണ് 2.0 യുടെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത്.

DONT MISS
Top